ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൗ​രോ​ർ​ജ വൈ​ദ്യു​ത​പ​ദ്ധ​തി
Thursday, January 16, 2020 11:01 PM IST
പാ​ല​ക്കാ​ട്: സ്വ​ന്ത​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച് വൈ​ദ്യു​തി സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൗ​രോ​ർ​ജ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സൗ​രോ​ർ​ജ വൈ​ദ്യു​ത​പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ദൈ​നം​ദി​ന ആ​വ​ശ്യ​ത്തി​നു​ള്ള വൈ​ദ്യു​തി സ്വ​യം ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ഡ്വ കെ.​ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 20 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 20 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള സൗ​രോ​ർ​ജ വൈ​ദ്യു​തി പാ​ന​ലു​ക​ളാ​ണ് ജി​ല്ലാ​ശു​പ​ത്രി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ലാ ആ​ശു​പ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് സോ​ളാ​ർ​പ​ദ്ധ​തി. ആ​ശു​പ​ത്രി​യി​ലെ ത​ക​ർ​ന്നു​വീ​ഴാ​റാ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റി പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഡി​പി​ആ​ർ കി​ഫ്ബി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​മാ​സ​ത്തി​ന​കം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും എം​ആ​ർ​ഐ സ്കാ​ൻ സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന 20 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള സൗ​രോ​ർ​ജ പാ​ന​ലു​ക​ളി​ൽ​നി​ന്നും പ്ര​തി​ദി​നം 80 മു​ത​ൽ 100 യൂ​ണി​റ്റ് വ​രെ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. കെ​ൽ​ട്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​മാ​സം ഒ​രു​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ആ​വ​ശ്യ​മു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​മാ​സം 3000 മു​ത​ൽ 4000 യൂ​ണി​റ്റ് വ​രെ വൈ​ദ്യു​തി സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ആ​ദ്യ​ഘ​ട്ട​മാ​യി 400 സ്ക്വ​യ​ർ​ഫീ​റ്റ് സ്ഥ​ല​ത്താ​ണ് 20 കി​ലോ​വാ​ട്ട് സോ​ളാ​ർ​പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.