പൊ​തു​സ്ഥ​ല​ത്ത് വൃ​ക്ഷ​തൈ ന​ട്ടു​പി​ടി​പ്പി​ച്ച് ഹ​രി​ത​ഭം​ഗി ഒ​രു​ക്കു​ന്ന റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ൻ വേ​റി​ട്ട കാ​ഴ്ച​യാ​യി
Thursday, January 16, 2020 11:01 PM IST
ഒ​റ്റ​പ്പാ​ലം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് ഹ​രി​ത​ഭം​ഗി തീ​ർ​ക്കു​ന്ന റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ൻ വേ​റി​ട്ട കാ​ഴ്ച​യാ​യി. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റാ​യ അ​യ്യ​പ്പ​ന് ഇ​ത് ജീ​വി​ത നി​യോ​ഗ​മാ​ണ്.
മു​ന്പി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്ന ഫ​യ​ലു​ക​ൾ ഓ​രോ ജീ​വി​ത​ങ്ങ​ളാ​ണെ​ന്ന തി​രി​ച്ച​റി​വു​ള്ള അ​യ്യ​പ്പ​ൻ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​ണ്. ജോ​ലി​സ​മ​യ​ത്തെ ഇ​ട​വേ​ള​ക​ളി​ലും ഒ​ഴി​വു​ദി​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ വ​ള​പ്പി​ലും വൃ​ക്ഷ​ത്തൈ​ക​ളും ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു ഹ​രി​ത​ഭം​ഗി തീ​ർ​ക്കു​ക​യാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ.
ഒ​റ്റ​പ്പാ​ലം-​മാ​യ​ന്നൂ​ർ പാ​ല​ത്തി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​യ്യ​പ്പ​ൻ ന​ട്ടു​പി​ടി​പ്പി​ച്ച മു​ള​ങ്കാ​ടു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കും പ്ര​കൃ​തി​ക്കും ത​ണ​ലൊ​രു​ക്കി പ​ട​ർ​ന്നു​പ​ന്ത​ലി​ച്ചു നി​ല്ക്കു​ന്ന​ത് ന​യ​നാ​ന​ന്ദ​ക​ര​മാ​ണ്. ഏ​ഴു​വ​ർ​ഷം​മു​ന്പാ​ണ് മാ​യ​ന്നൂ​ർ പാ​ല​ത്തി​നു​സ​മീ​പം ഇ​ദ്ദേ​ഹം മു​ള​ങ്കാ​ടു​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ​ത്. ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്ത് സ​മ​യം ചെ​ല​വ​ഴി​ക്കാ​നും സാ​യാ​ഹ്ന സ​വാ​രി ന​ട​ത്താ​നും എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ഈ ​മു​ള​ങ്കാ​ടു​ക​ൾ കു​ളി​രു​പ​ക​രു​ന്ന കാ​ഴ്ച​യാ​ണ്. ഇ​പ്പോ​ഴും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് അ​യ്യ​പ്പ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ ഓ​ഫീ​സ് വ​ള​പ്പി​ന​ക​ത്ത് വി​വി​ധ ചെ​ടി​ക​ളു​ടെ പൂ​ന്തോ​ട്ടം ത​ന്നെ ഇ​ദ്ദേ​ഹം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ പ​ച്ച​പ്പാ​ർ​ന്ന ഈ ​സ​സ്യ​ലോ​ക​മാ​ണ് സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റാ​യ ക​ണ്ണി​യം​പു​റം അ​ഞ്ജ​ലി​യി​ൽ അ​യ്യ​പ്പ​ന്‍റെ ഓ​ഫീ​സ് മു​റി കാ​ണു​ന്ന​വ​ർ ആ​ദ്യം ഒ​ന്ന് അ​ന്പ​ര​ക്കും. ഈ ​മു​റി​യെ ഒ​രു ഉ​ദ്യാ​ന​മാ​ക്കി ഇ​ദ്ദേ​ഹം മാ​റ്റി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ ഒ​ന്നാം​നി​ല​യി​ലെ വ​രാ​ന്ത​യി​ൽ ചെ​ടി​ക​ളു​ടെ നീ​ണ്ട​നി​ര ത​ന്നെ കാ​ണാ​നാ​കും.
65 ന​ടു​ത്ത് സ​സ്യ​ങ്ങ​ൾ​ക്ക് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​കൻ കൂ​ടി​യാ​യ അ​യ്യ​പ്പ​ൻ ഇ​വി​ടെ സം​ര​ക്ഷ​ണം ന​ല്കി​വ​രു​ന്നു. പ​ണം കൊ​ടു​ത്തു വാ​ങ്ങി​യ​തും അ​ല്ലാ​ത്ത​തു​മാ​യ ചെ​ടി​ക​ളും സ​സ്യ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ന​ക​ത്ത് ത​ന്നെ ഒ​ന്പ​തു​ത​രം സ​സ്യ​ങ്ങ​ളു​ണ്ട്. വി​വി​ധ​ത​രം പ​ന​ക​ൾ, മു​ള, തെ​ച്ചി, അ​ല​ങ്കാ​ര ചെ​ടി​ക​ൾ എ​ന്നി​വ സ്വ​ന്തം​ചെ​ല​വി​ൽ വാ​ങ്ങി ഇ​ദ്ദേ​ഹം ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ വ​ള​ർ​ത്തി സം​ര​ക്ഷി​ച്ചു​വ​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ​കെ​ട്ടി​ടം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യി​ൽ മാ​ത്ര​മാ​ണ് ചെ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ചെ​ടി​ക​ൾ ഓ​ഫീ​സി​ന​ക​ത്തും പു​റ​ത്തും വ​ച്ചു​പി​ടി​പ്പി​ച്ച​ത്. ഇ​വ​യെ​യെ​ല്ലാം ന​ന​ച്ച് പ​രി​പാ​ലി​ക്കു​ന്ന​തും ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ്.
ന​ഗ​ര​സ​ഭ​യു​ടെ പ​ല പ​ദ്ധ​തി​ക​ളി​ലും ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും റോ​ഡ​രി​കി​ലും ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു പ​രി​പാ​ലി​ക്കു​ന്ന​തി​ൽ ഇ​ദ്ദേ​ഹം ആ​ത്മ​നി​ർ​വൃ​തി ക​ണ്ടെ​ത്തു​ന്നു.
ക​ർ​ഷ​ക​നാ​യി​രു​ന്ന മു​ണ്ട​ൻ-​പ​ര്യാ​ണി ദ​ന്പ​തി​മാ​രു​ടെ മ​ക​നാ​യ അ​യ്യ​പ്പ​ൻ ചെ​റു​പ്പം​മു​ത​ൽ ത​ന്നെ പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്കു​ന്ന ആ​ളാ​ണ്. നാ​ട്ടി​ലും ഓ​ഫീ​സി​നും പു​റ​മേ വീ​ടും പ​ച്ച​പ്പാ​ർ​ന്ന കൃ​ഷി​ത്തോ​ട്ട​മാ​ക്കി ഇ​ദ്ദേ​ഹം മാ​റ്റി​യി​ട്ടു​ണ്ട്. ആ​ഗോ​ള​താ​പ​ന​ത്തി​ന് മ​രം​മാ​ത്ര​മാ​ണ് പ്ര​തി​വി​ധി എ​ന്ന ക​ണ്ടെ​ത്ത​ൽ എ​ത്ര​യോ മു​ന്പു​ത​ന്നെ പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ എ​ത്തി​ച്ച ആ​ളാ​ണ് അ​യ്യ​പ്പ​ൻ. വൃ​ക്ഷ​ത്തൈ​ക​ൾ പ​ണം കൊ​ടു​ത്തു​വാ​ങ്ങി​യും കി​ട്ടാ​നു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഇ​വ ശേ​ഖ​രി​ച്ചു​മാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ക്കു​ന്ന​ത്.
ക​റ​ക​ള​ഞ്ഞ ഒ​രു പ്ര​കൃ​തി​സ്നേ​ഹി​യാ​ണ് ഇ​ദ്ദേ​ഹം. മ​രം ഒ​രു​വ​രം ആ​ണെ​ന്ന തി​രി​ച്ച​റി​വ് പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
തി​ര​ക്കു​പി​ടി​ച്ച ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ട​യി​ലും സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ പോ​ലെ​യാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ ഓ​രോ വൃ​ക്ഷ​ത്തൈ​ക​ളെ​യും ഇ​ദ്ദേ​ഹം പ​രി​പാ​ലി​ക്കു​ന്ന​ത്. ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും താ​ൻ ന​ട്ടു​വ​ള​ർ​ത്തി​യ ചെ​ടി​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും ഒ​പ്പം അ​വ​യു​ടെ പ​രി​പാ​ല​നം നി​ർ​വ​ഹി​ച്ചു അ​യ്യ​പ്പ​നു​ണ്ടാ​കും.
ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ വീ​ട്ടി​ൽ ചെ​ല്ലു​ന്ന​വ​ർ വ​ട്ടം​ക​റ​ങ്ങി പോ​കും. പാ​ത​യോ​ര​ത്തെ ഏ​തെ​ങ്കി​ലും മ​ര​ത്തി​ന​രി​കി​ൽ അ​വ​യോ​ട് കു​ശ​ലം​പ​റ​ഞ്ഞ് വെ​ള്ള​മൊ​ഴി​ച്ചും വ​ള​മി​ട്ടും മു​ണ്ടും മ​ട​ക്കി​കു​ത്തി ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി ഇ​ദ്ദേ​ഹം നി​ല്പു​ണ്ടാ​കും. ജീ​വി​ത​യാ​ത്ര​യി​ൽ ബാ​ക്കി വ​ച്ചു​പോ​കാ​ൻ നന്മ​യു​ടെ പ​ച്ച​പ്പു​ക​ൾ തേ​ടു​ക​യാ​ണ് ഈ ​മ​നു​ഷ്യ​ൻ.