പൊ​ങ്ക​ൽ സ​മ്മാ​നം വീ​ടു​ക​ളി​ലെ​ക്കെ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Thursday, January 16, 2020 10:59 PM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ങ്ക​ൽ സ​മ്മാ​നം ഇ​നി​യും വാ​ങ്ങി​യി​ട്ടി​ല്ലാ​ത്ത റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പൊ​ങ്ക​ൽ സ​മ്മാ​നം വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ജി​ല്ല​യി​ൽ 9,70609 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളി​ൽ 9,39,438 കാ​ർ​ഡ് ഉ​ട​മ​സ്ഥ​ർ മാ​ത്ര​മേ പൊ​ങ്ക​ൽ​ക്കി​റ്റു​ക​ൾ വാ​ങ്ങി​യി​ട്ടു​ള്ളു. 32,171 പേ​ർ ഇ​നി​യും വാ​ങ്ങി​യി​ട്ടി​ല്ല. ഇ​വ​ർ​ക്ക് 21 വ​രെ പൊ​ങ്ക​ൽ സ​മ്മാ​നം വാ​ങ്ങാ​ൻ അ​വ​കാ​ശം ന​ല്കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ പ​ട്ടി​ക ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി മൊ​ബൈ​ൽ ഫോ​ണ്‍​വ​ഴി സ​ന്ദേ​ശം ന​ല്കും.
വാ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലു​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഭ​ര​ണ​ക​ക്ഷി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പൊ​ങ്ക​ൽ സ​മ്മാ​നം വീ​ടു​ക​ളി​ലെ​ത്തി​ക്കും.