സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: ഉ​പ​ഭോ​ക്തൃ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ
Thursday, January 16, 2020 10:59 PM IST
പാ​ല​ക്കാ​ട്: രാ​ജ്യ​മെ​ന്പാ​ടും പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തും പ്ര​തി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും വി​ല വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രും ചാ​യ​ക്ക​ട​ക​ൾ​ക്കും പെ​ട്ടി​ക്ക​ട​ക​ൾ​ക്കും ലൈ​സ​ൻ​സ് ന​ല്കു​ന്ന രൂ​പ​ത്തി​ൽ കേ​ര​ള​മാ​കെ മ​ദ്യ​ശാ​ല​ക​ൾ, പ​ബു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് പു​റ​മെ കാ​ബ​റ ഡാ​ൻ​സ് ഉ​ൾ​പ്പെ​ടു​ത്തി നി​ശാ​ക്ല​ബു​ക​ൾ ന​ട​ത്തു​ന്ന​തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​യാ​റാ​കു​ക​യാ​ണെ​ന്ന് കേ​ര​ള ഉ​പ​ഭോ​ക്തൃ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ജി​ല്ലാ​ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള ഉ​പ​ഭോ​ക്തൃ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​കെ.​സു​ൽ​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ.​വി​നോ​ദ് കു​മാ​ർ തൃ​ത്താ​ല, ടി.​ടി.​ഹു​സൈ​ൻ പ​ട്ടാ​ന്പി, എം.​അ​ബ്ദു​ൾ ഗ​ഫൂ​ർ മ​ണ്ണാ​ർ​ക്കാ​ട്, കെ.​രാ​മ​കൃ​ഷ്ണ​ൻ, എ​സ്.​കു​മാ​ര​ൻ, കെ.​അ​ബൂ​ബ​ക്ക​ർ, എം.​കൃ​ഷ്ണാ​ർ​ജു​ന​ൻ പ്ര​സം​ഗി​ച്ചു.