അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന; ഹോ​ട്ട​ൽ ഭ​ക്ഷ​ണം കൈ​പൊ​ള്ളി​ക്കും
Thursday, January 16, 2020 10:59 PM IST
പാലക്കാട്: സം​സ്ഥാ​ന​ത്ത് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​യെ തു​ട​ർ​ന്ന് ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല ഉ​യ​ർന്നു. ഉ​ള്ളി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യും മി​ൽ​മ പാ​ലി​നും വി​ല കൂ​ടി.
വ്യാ​വ​സാ​യി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള ഗ്യാ​സി​ന് നൂ​റു​രൂ​പ​യി​ലേ​റെ വി​ല​കൂ​ടി​യ​തും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് വി​ല​ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഉ​ള്ളി​വി​ല വ​ർ​ധി​ച്ച​തോ​ടെ ബി​രി​യാ​ണി​ക്കും പ​ത്തു​രൂ​പ മു​ത​ൽ 20 രൂ​പ വ​രെ​യാ​ണ് മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി​ക്ക് പു​റ​മേ സ​ബോ​ള, വെ​ളു​ത്തു​ള്ളി, ചെ​റി​യ ഉ​ള്ളി എ​ന്നി​വ​യു​ടെ വി​ല​വ​ർ​ധ​ന​യാ​ണ് ചൈ​നീ​സ് വി​ഭ​വ​ങ്ങ​ൾ അ​ട​ക്ക​മു​ള​ള​വ​യ്ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ഹോ​ട്ട​ലു​ക​ൾ പ​റ​യു​ന്നു. 12 ​രൂ​പ​യു​ണ്ടാ​യി​രു​ന്ന സിം​ഗി​ൾ ഓം​ലൈ​റ്റി​ന് 15, 20 രൂ​പ​യു​മാ​യ​പ്പോ​ൾ ഡ​ബി​ൾ ഓം​ലൈ​റ്റി​ന് ഉ​ള്ളി കൂ​ടു​ത​ലു​ള്ള മു​ട്ട​മ​സാ​ല​ക്ക് 40, 50 രൂ​പ വ​രെ​യാ​ണ് വി​ല.
ചെറിയ ഹോട്ടലുകളിൽ 40 രൂ​പ​യ്ക്ക് ല​ഭി​ച്ച ശാ​പ്പാ​ട് മി​ക്ക​യി​ട​ത്തും 50 രൂ​പ വ​രെ​യാ​യി. മി​ൽ​മ പാ​ലി​ന് ലി​റ്റ​റി​ന് നാ​ലു​മു​ത​ൽ ആ​റു​രൂ​പ വ​രെ വ​ർ​ധി​ച്ച​തോ​ടെ എ​ട്ടു​രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​ക്ക് 10, 12 രൂ​പ വ​രെ​യാ​യി. ബി​രി​യാ​ണി മാ​ത്രം വി​ള​ന്പു​ന്ന മെ​സു​ക​ളി​ൽ ബി​രി​യാ​ണി റൈ​സ് മു​ത​ൽ എ​ല്ലാ​ത്ത​രം ബി​രി​യാ​ണി​ക​ൾ​ക്കും 10 മു​ത​ൽ 20 രൂ​പ വ​രെ വ​ർ​ധി​ച്ചു. മാ​ത്ര​മ​ല്ല സ​ബോ​ള​വി​ല വ​ർ​ധി​ച്ച​തോ​ടെ ബി​രി​യാ​ണി​ക്ക് ഒ​പ്പം വി​ള​ന്പി​യി​രു​ന്ന സാലഡും ഇ​ല്ലാ​താ​യി. വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ളി​ൽ വെ​ങ്കാ​യ റോ​സ്റ്റി​നും 10 മു​ത​ൽ 15 രൂ​പ​വ​രെ വ​ർ​ധി​ച്ചു. 150 രൂ​പ​വ​രെ ഉ​യ​ർ​ന്ന സ​ബോ​ള വി​ല 100 രൂ​പ​യി​ൽ താ​ഴെ എ​ത്തി​യെ​ങ്കി​ലും വ​ർ​ധി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല തു​ട​ർ​ന്നും ന​ല്കേ​ണ്ടി​വ​രും.
എ​ന്നാ​ൽ ഉ​ള്ളി​വി​ല മാ​ത്ര​മ​ല്ല പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യും പ്ര​തി​വ​ർ​ഷം ഉ​യ​രു​ന്ന ക​ട​യു​ടെ വാ​ട​ക​യും ഗ്യാ​സി​ന്‍റെ വി​ല​വ​ർ​ധ​ന​യു​മാ​ണ് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ ചാ​യ​മു​ത​ൽ ബി​രി​യാ​ണി വ​രെ​യു​ള്ള​വ​യു​ടെ വി​ല കൂ​ടു​ന്പോ​ഴും ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ട​ക​ള​ട​ക്ക​മു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ് നാ​ളു​ക​ൾ ത​ള്ളി​നീ​ക്കു​ന്ന​ത്.