ഉ​രു​ൾ​പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്കം: നാ​ശ​ന​ഷ്ടം നേ​രി​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്തു​ല​ക്ഷം രൂ​പ ന​ല്കും
Thursday, January 16, 2020 10:59 PM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം വീ​ട്, കൃ​ഷി​ഭൂ​മി എ​ന്നി​വ​യ്ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​പ്ര​കാ​രം പ​ത്തു​ല​ക്ഷം രൂ​പ ന​ല്കും. ഇ​തി​ൽ സ്ഥ​ലം വാ​ങ്ങു​വാ​ൻ ആ​റു​ല​ക്ഷം രൂ​പ​യും വീ​ടു​വ​യ്ക്കാ്ൻ നാ​ലു​ല​ക്ഷം രൂ​പ​യു​മാ​ണ് ന​ല്കു​ക.
താ​ത്കാ​ലി​ക ധ​ന​സ​ഹാ​യ​മാ​യി സ​ർ​ക്കാ​ർ 10,000 രൂ​പ വീ​തം ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ല്കി​യി​രു​ന്നു. ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ആ​ല​ത്തൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി-​ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലെ ദു​രി​ത​ബാ​ധി​ത​രു​ടെ ലി​സ്റ്റ് റ​വ​ന്യൂ അ​ധി​കൃ​ത​ർ ത​യാ​റാ​ക്കി​യി​രു​ന്നു.
ഇ​തി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​ല​ത്തൂ​ർ വി​ല്ലേ​ജി​ൽ ഏ​ക​ദേ​ശം പ​തി​ന​ഞ്ച് കു​ടും​ബ​ങ്ങ​ളും കി​ഴ​ഞ്ചേ​രി-​ര​ണ്ട് വി​ല്ലേ​ജി​ൽ ഏ​ക​ദേ​ശം 20 കു​ടും​ബ​ങ്ങ​ളു​മാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ ലി​സ്റ്റി​ലു​ള്ള​ത്.
2018 ഓ​ഗ​സ്റ്റ് പ​തി​നാ​റി​ന് പു​ല​ർ​ച്ചെ 2.30-നാ​ണ് ആ​ല​ത്തൂ​ർ വി​ല്ലേ​ജി​ലെ വീ​ഴു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ​ത്. പ​ല കു​ടും​ബ​ങ്ങ​ളും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്.
കെ.​വി.​ആ​ന്‍റ​ണി, കു​ട്ട​ൻ, ജ​യിം​സ്, കെ.​ഡി.​ഗൗ​ത​മ​ൻ ഇ​വ​ർ​ക്കാ​ണ് ദു​ര​ന്ത​ത്തി​ന്‍റെ ക​യ്പ് കൂ​ടു​ത​ൽ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. ഇ​വ​രി​ൽ പ​ല​രും സ്വ​ന്തം കി​ട​പ്പാ​ടം ഉ​പേ​ക്ഷി​ച്ച് വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റി. 2019 വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യെ​ങ്കി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ല്ല. 2019 ലാ​ണ് കി​ഴ​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ ക​ന​ത്ത​നാ​ശം വി​ത​ച്ച് ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​ത്.ത​ഹ​സീ​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം വി​ളി​ച്ച് ഇ​വ​രോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നും സ​ർ​ക്കാ​ർ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന തു​ക ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.
ദു​രി​ത​ബാ​ധി​ത​രാ​യ ഇ​വ​രി​ൽ പ​ല​രും ലോ​ണെ​ടു​ത്ത് വീ​ടു​വ​യ്ക്കാ​ക്കാ​നാ​യി സ്ഥ​ലം വാ​ങ്ങി​യി​ട്ടു​ണ്ട്.
ഇ​വ​ർ​ക്കും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​ർ​ക്ക് റ​വ​ന്യൂ അ​ധി​കാ​രി​ക​ളോ​ടു​ള്ള അ​പേ​ക്ഷ.ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി.​ഗം​ഗാ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ ആ​ല​ത്തൂ​ർ വി​ല്ലേ​ജി​ൽ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് മാ​റി താ​മ​സി​ക്ക​ണ​മെ​ന്നാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.