പാ​ലി​യേ​ക്ക​ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു ദു​രി​ത​ദി​നം
Thursday, January 16, 2020 1:03 AM IST
പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ സ​ന്പൂ​ർ​ണ ഫാ​സ്ടാ​ഗ് ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. ഇന്നലെ രാ​വി​ലെ എ​ട്ട് ട്രാ​ക്കു​ക​ൾ ഫാ​സ്ടാ​ഗി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ​ഴ​യ​പ​ടി മൂ​ന്ന് ട്രാ​ക്കു​ക​ളാ​ക്കി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.

രാ​വി​ലെ പ​ത്ത​ര​യോ​ടെ നാ​ല് ട്രാ​ക്കു​ക​ൾ​വീ​തം ഫാ​സ്റ്റാ​ഗി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. പ​ല​വ​ട്ടം പോ​ലീ​സ് ടോ​ൾ​ബൂ​ത്ത് തു​റ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ഇ​ട​ത​ട​വി​ല്ലാ​തെ ന​ട​ന്നു. ഇന്നലെ​ത​ന്നെ അ​ഞ്ചാം ട്രാ​ക്കു​കൂ​ടി ഫാ​സ്ടാ​ഗി​ലേ​ക്ക് മാ​റ്റു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ വീ​ണ്ടും മൂ​ന്നു ട്രാ​ക്കു​ വീ​ത​മാ​ക്കി.

നേ​ര​ത്തേ ടോ​ൾ​പ്ലാ​സ​യി​ലെ മൂ​ന്ന് ട്രാ​ക്കു​ക​ൾ​വീ​തം ഫാ​സ്ടാ​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​രു​ന്നു. ജ​നു​വ​രി 15 മു​ത​ൽ ഫാ​സ്ടാ​ഗ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ത്ത് ട്രാ​ക്കു​ക​ൾ തു​റ​ന്നു ന​ൽ​കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചി​രു​ന്നു. പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ൾ​ക്കും ഫാ​സ്ടാ​ഗി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​രു​വ​ശ​ത്തു​മാ​യി ഓ​രോ ട്രാ​ക്കു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കു​വെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇന്നലെ രാ​വി​ലെ നാ​ലാ​മ​ത്തെ ട്രാ​ക്ക് ഫാ​സ്ടാ​ഗ് ആ​ക്കി​യ​പ്പോ​ൾ മു​ത​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഫാ​സ്ടാ​ഗ് ട്രാ​ക്കു​ക​ളി​ൽ വ​ലി​യ തി​ര​ക്കി​ല്ലാ​യി​രു​ന്നെ​ങ്കി​ലും പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച ട്രാ​ക്കു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ള​യ​മാ​യി. അ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ആ​ന്പ​ല്ലൂ​ർ സെ​ന്‍റ​ർ വ​രേ​യും മ​റു​വ​ശ​ത്ത് ത​ലോ​ർ ബൈ​പ്പാ​സ് വ​രെ​യും വാ​ഹ​ന​ങ്ങ​ളു​ടെ വ​രി​യെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് ടോ​ൾ ബൂ​ത്ത് തു​റ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​ത്തി​ര​ക്കും കു​രു​ക്കും പോ​ലീ​സ് ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി. ഏ​റെ താ​മ​സി​യാ​തെ ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ബൂ​ത്തു​ക​ൾ അ​ട​പ്പി​ക്കു​ക​യും ടോ​ൾ​പി​രി​വ് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സ് നി​ർ​ദേ​ശി​ച്ചാ​ൽ ടോ​ൾ​ബൂ​ത്ത് തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നും പോ​ലീ​സ് സ്വ​യം തു​റ​ക്ക​ട്ടെ​യെ​ന്നാ​ണ് ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​ർ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. ഇ​തോ​ടെ ടോ​ൾ​പ്ലാ​സ ബ​ലം പ്ര​യോ​ഗി​ച്ചു തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​യും കേ​സും മു​ന്നി​ൽ​ക​ണ്ട് പോ​ലീ​സ് പി​ൻ​വാ​ങ്ങി.

എ​ന്തു സം​ഭ​വി​ച്ചാ​ലും നാ​ല് ഫാ​സ്ടാ​ഗ് ട്രാ​ക്കു​ക​ളി​ൽ​നി​ന്ന് പി​റ​കോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ടോ​ൾ അ​ധി​കൃ​ത​ർ. എ​ന്നാ​ൽ വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണാ​ധീ​ത​മാ​യി. അ​നി​യ​ന്ത്രി​ത​മാ​യ വാ​ഹ​ന തി​ര​ക്കും കൂ​ടി​യാ​യ​തോ​ടെ മൂ​ന്ന് ട്രാ​ക്കു​ക​ൾ ഫാ​സ്ടാ​ഗ് വാ​ഹ​ന​ങ്ങ​ൾ​ക്കും മൂ​ന്ന് ട്രാ​ക്കു​ക​ൾ ഇ​ത​ര വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​യി തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.
ടോ​ൾ​പ്ലാ​സ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​ൽ 30 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ഇ​പ്പോ​ഴും ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ. 43,000 വ​രു​ന്ന പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ളും ഫാ​സ്ടാ​ഗില്ലാ​ത്ത വാ​ഹ​ന​ങ്ങ​ളും കൂ​ടി​യാ​കു​ന്പോ​ൾ പാ​ലി​യേ​ക്ക​ര​യി​ൽ വാ​ഹ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത നി​ല​യി​ലാ​യി​രു​ന്നു.

ടോ​ൾ​ബൂ​ത്ത് തു​റ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​യാ​ളു​ടെ പേ​രി​ൽ ടോ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ര​മ​ണി​ക്കൂ​ർ ടോ​ൾ​ബൂ​ത്ത് തു​റ​ന്നു​വി​ട്ട​തി​ൽ 54000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ത​ദ്ദേ​ശി​യ​ർ​ക്കു
സൗ​ജ​ന്യ പാ​സ്
അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രി

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ത​ദ്ദേ​ശി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു പു​തി​യ​താ​യി സൗ​ജ​ന്യ​പാ​സ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തര തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്കു ക​ത്തുന​ൽ​കി. ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ മ​ന്ത്രി ടോ​ൾ​പ്ലാ​സ​യു​ടെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു നി​ല​വി​ലു​ള്ള യാ​ത്രാ​സൗ​ജ​ന്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

ടോ​ൾ​പ്ലാ​സ​യു​ടെ ഇ​രു​വ​ശ​ത്തേ​യും ആ​ദ്യ ട്രാ​ക്കു​ക​ൾ ത​ദ്ദേ​ശി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്കു​ന്ന​തു തി​ര​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തി​ര പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്കും ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്.

ഫാ​സ്ടാ​ഗ് ന​ട​പ്പാ​ക്കി​യ​ത് ടോ​ൾ​കൊ​ള്ള
സു​ഗ​മ​മാ​ക്കാ​നെ​ന്ന്
എ​ഐ​വൈ​എ​ഫ്

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ഫാ​സ്ടാ​ഗ് ന​ട​പ്പാ​ക്കി​യ​തു നി​ർ​മാ​ണ ക​ന്പ​നി​ക്കു ടോ​ൾ​പി​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​നു മാ​ത്ര​മാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ളെ ക്ര​മീ​ക​രി​ക്കാ​നോ ടോ​ൾ​പ്ലാ​സ​യി​ലൂ​ടെ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​നോ സം​വി​ധാ​ന​മൊ​രു​ക്കാ​തെ​യാ​ണ് ഫാ​സ്ടാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ഓ​ട്ടോ​റി​ക്ഷ, ആം​ബു​ല​ൻ​സ് എ​ന്നി​വ​യ്ക്കു യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം​പോ​ലും ടോ​ൾ​പ്ലാ​സ​യി​ൽ ഒ​രു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഫാ​സ്ടാ​ഗ് അ​ടി​യ​ന്തി​ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.