സാ​ന്പ​ത്തി​ക സെ​ൻ​സ​സി​ന് ഇ​ന്നു തു​ട​ക്കം
Thursday, January 16, 2020 1:03 AM IST
തൃ​ശൂ​ർ: രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഏ​ഴാ​മ​തു സാ​ന്പ​ത്തി​ക സെ​ൻ​സ​സി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നുരാ​വി​ലെ 10.30നു ​ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് നി​ർ​വ​ഹി​ക്കും.
ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​ള​ക്ടറേറ്റി​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക​ള​ക്ട​റി​ൽ നി​ന്നു ശേ​ഖ​രി​ച്ചു​കൊ​ണ്ടാ​ണ് സെ​ൻ​സ​സി​നു തു​ട​ക്ക​മാ​കു​ക. കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ന്യൂ​മ​റേ​റ്റ​ർ​മാ​രാ​ണ് സ​ർ​വേ ന​ട​ത്തു​ക.
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്-​പ​ദ്ധ​തി​നി​ർ​വ​ഹ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക സെ​ൻ​സ​സ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ വീ​ടു​ക​ളും ക​ട​ക​ളും സം​രം​ഭ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും മൊ​ബൈ​ൽ ആ​പ്പ് മു​ഖേ​ന അ​പ്‌ലോഡ് ചെ​യ്യു​ക​യും ചെ​യ്യും.
സ​ർ​വേ​യി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും സ​ർ​വേ​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​പി. ഷോ​ജ​ൻ അ​റി​യി​ച്ചു.