ക്വാ​റി സ​മ​ര​ക്കാ​ർ​ക്കെ​തി​രെ അ​ശ്ലീ​ല പ്ര​ദ​ർ​ശ​നം: റി​പ്പോ​ർ​ട്ട് തേ​ടി വ​നി​താ​ക​മ്മീ​ഷ​ൻ
Thursday, January 16, 2020 1:03 AM IST
തൃ​ശൂ​ർ: കു​ഞ്ഞാ​ലി​പ്പാ​റ അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രെ സ​മ​രം ചെ​യ്ത വ​നി​ത​ക​ൾ​ക്കു നേ​രെ അ​ശ്ലീ​ല പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ വ​നി​താ കമ്മീ​ഷ​ൻ പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടി. ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ഒ​രു കൂ​ട്ടം വ​നി​ത​ക​ളാ​ണ് തൃ​ശൂ​ർ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്തി​ൽ എ​ത്തി​യ​ത്. മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ഫോ​ട്ടോ​ക​ളും ഇ​വ​ർ തെ​ളി​വാ​യി കൊ​ണ്ടു​വ​ന്നി​രു​ന്നു. വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽനി​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വ​ന്നാ​ലു​ട​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നു ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു.
പൊ​ളി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും അ​ന​ധി​കൃ​ത​മാ​യി ലൈ​സ​ൻ​സി​ല്ലാ​തെ ശ​ല്യ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ർ​ക്ക്ഷോ​പ്പി​നെ​തി​രെ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​ന​ൽ​കി​യ പ​രാ​തി​യിൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് അ​ടു​ത്ത അ​ദാ​ല​ത്തി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റോ​ടു വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ടി​നു സ​മീ​പ​ത്തു സ്വ​ന്ത​മാ​യി ന​ട​ത്തു​ന്ന ബ​ജി​ക്കട​യി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​താ​യി താ​ന്ന്യം പ​ഞ്ചാ​യ​ത്തി​ലെ വ​നി​ത പ​രാ​തി​പ്പെ​ട്ടു. ഇ​തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​നും പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി.
19 വ​ർ​ഷം മു​ന്പ് മ​ര​ണ​പ്പെ​ട്ട ഭ​ർ​ത്താ​വി​ന്‍റെ സ്വ​ത്തു ല​ഭി​ക്ക​ണം എ​ന്നാ​ ആവ​ശ്യ​വു​മാ​യി വ​ന്ന സ്ത്രീ​യോ​ട് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ചെ​യ്യാ​മെ​ന്നു ക​മ്മീ​ഷ​ൻ ഉ​റ​പ്പു​ന​ൽ​കി.
ത​ല​ക്കോ​ട്ടു​ക​ര​യി​ൽനി​ന്നെ​ത്തി​യ യു​വ ദ​ന്പ​തി​ക​ൾ വി​വാ​ഹ​മോ​ച​ന​വ​ക്കി​ലാ​ണ് എ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ക്കു​ന്പോ​ൾ ഭ​ർ​ത്താ​വി​ന് 23ഉം ​ഭാ​ര്യ​ക്കു 18ഉം ​പ്രാ​യം. ഒ​രുവ​ർ​ഷം ആ​യ​പ്പോ​ഴേക്കും വി​വി​ധ പ്ര​ശ്ന​ങ്ങ​ൾമൂ​ലം വേ​ർ​പി​രി​യാ​ൻ വേ​ണ്ട സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചാ​ണ് അ​ദാ​ല​ത്തി​ൽ എ​ത്തി​യ​ത്. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ഉ​പ​ദേ​ശ​ത്താ​ൽ മൂ​ന്നു മാ​സം പ​രീ​ക്ഷ​ണാ​ർ​ഥം ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.
88 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഇ​തി​ൽ 24 എ​ണ്ണം പ​രി​ഹ​രി​ച്ചു. 10 കേ​സു​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ർ​ട്ടി​നാ​യി അ​യ​ച്ചു. 54 കേ​സു​ക​ൾ അ​ടു​ത്ത മാ​സ​ത്തെ അ​ദാ​ല​ത്തി​ലേ​ക്കു മാ​റ്റിവച്ചു.അ​ദാ​ല​ത്തി​ൽ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഇ.​എം. രാ​ധ, ഷാ​ഹി​ദ ക​മാ​ൽ, ഷി​ജി ശി​വ​ജി, ഡ​യ​റ​ക്ട​ർ വി.​യു. കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.