ഇ​റ്റ്ഫോ​ക്കി​ൽ ഇ​റാ​നി​ൽനി​ന്നും രാ​ഷ്ട്രീ​യ നാ​ട​കം
Thursday, January 16, 2020 1:03 AM IST
തൃ​ശൂ​ർ: അ​ത്യ​സാ​ധാ​ര​ണ​മാ​യ രാ​ഷ്ട്രീ​യ അ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​റാ​നി​ൽനി​ന്നും ഇ​ത്ത​വ​ണ​ത്തെ ഇ​റ്റ്ഫോ​ക്കി​ലേ​ക്ക് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച രാ​ഷ്ട്രീ​യനാ​ട​കം എ​ത്തു​ന്നു. ഷേ​ക്സ്പി​യ​റു​ടെ അ​വ​സാ​ന ദു​ര​ന്ത നാ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യ കൊ​റി​യ​ല​ന​സ് ആ​ണ് ഇ​റാ​നി​ലെ പ്ര​മു​ഖ തി​യേ​റ്റ​ർ ഗ്രൂ​പ്പ് ആ​യ "മൊ​സ്ത​ഗ​ൽ’ രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക.
ഷേ​ക്സ്പീ​രി​യ​ൻ നാ​ട​ക​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ നാ​ട​ക സം​ഘ​മാ​ണ് മൊ​സ്ത​ഗ​ൽ.
ക​ലാ​പ്ര​വ​ർ​ത്ത​ക​ർ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഇ​റാ​നി​ൽ കാ​ലി​ക പ്ര​സ​ക്തി​യു​ള്ള ഷേ​ക്സ്പി​യ​ർ നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​വ​രാ​ണി​വ​ർ. ക​ഴി​ഞ്ഞത​വ​ണ ഇ​റ്റ്ഫോ​ക്കി​നു ഷേ​ക്്സ്പി​യ​റു​ടെ ആ​ദ്യ​കാ​ല നാ​ട​ക​മാ​യ മി​ഡ്സ​മ്മ​ർ നൈ​റ്റ്സ് ഡ്രീം ​അ​വ​ത​രി​പ്പി​ച്ചു ഇ​വ​ർ പ്രേ​ക്ഷ​കപ്ര​ശം​സ നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​നാ​യി മി​ക​ച്ച ബു​ക്കിം​ഗ് ആ​ണ് ഈ ​നാ​ട​ക​ത്തി​നു​ള്ള​ത്.