ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കെ പ​ട്ടാ​ന്പി​യി​ൽ പു​തി​യ പാ​ലം​ നി​ർ​മാ​ണം സ​ർ​വേ​യി​ൽ ഒ​തു​ങ്ങി
Tuesday, December 10, 2019 11:38 PM IST
ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കേ പ​ട്ടാ​ന്പി​യി​ൽ പു​തി​യ​പാ​ലം നി​ർ​മാ​ണം സ​ർ​വേ​യി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി. 2018 ലും19 ​ലും ഉ​ണ്ടാ​യ പ്ര​ള​യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച നി​ല​വി​ലു​ള്ള പ​ട്ടാ​ന്പി പാ​ലം ബ​ല​ക്ഷ​യം നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ​പാ​ലം നി​ർ​മാ​ണ​മെ​ന്ന പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ ചി​ന്തി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​ത്തി​നു​ശേ​ഷ​വും പ്രാ​ധാ​ന്യ​ത്തോ​ടു കൂ​ടി പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​ത്ത​വ​ണ​യു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം സ്ഥാ​പി​ച്ച കൈ​വ​രി​ക​ൾ ചെ​രി​ഞ്ഞു. ഉ​യ​ർ​ത്തി വ​ച്ചാ​ണ് പി​ന്നീ​ട് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. മ​ണി​ക്കൂ​റി​ൽ ചെ​റു​തും വ​ലു​തു​മാ​യി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ചോ​ദ്യ​ചി​ഹ്ന​മാ​കു​ക​യാ​ണ്.
സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കും പു​തി​യ​പാ​ലം നി​ർ​മി​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളെ​ല്ലാം പു​തി​യ പാ​ല​ത്തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല.

പ​ട്ടാ​ന്പി​യി​ൽ പു​തി​യ​പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 2012 ജ​നു​വ​രി​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗ​വും ന​ട​ന്നി​രു​ന്നു. അ​ന്ന​ത്തെ എം​എ​ൽ​എ സി.​പി.​മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​ത്തി​ൽ പു​തി​യ​പാ​ലം ഉ​ട​നേ വേ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന നി​ർ​ദേ​ശം.

ഇ​തി​നാ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ഉ​ട​നേ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. പ​ഴ​യ​പാ​ലം പൊ​ളി​ച്ച് അ​തേ​സ്ഥ​ല​ത്ത് പു​തി​യ പാ​ലം പ​ണി​യു​ക, റെ​യി​ൽ​വേ​യ്ക്ക് ക​മാ​ന​ത്തി​ന​ടു​ത്തു​ള്ള കീ​ഴാ​യൂ​ർ പ​ഴ​യ​ക​ട​വി​നോ​ടു ചേ​ർ​ന്ന് പു​തി​യ​പാ​ലം പ​ണി​യു​ക. ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് പാ​ലം പ​ണി​യു​ക, എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു ഉ​യ​ർ​ന്നു​വ​ന്ന​ത്. കീ​ഴാ​യൂ​ർ ന​ന്പ്രം റോ​ഡി​നെ​യും ഞാ​ങ്ങാ​ട്ടി​രി പ​ഴ​യ​ക​ട​വി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​കും അ​നു​യോ​ജ്യ​മെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​ഴ​യ​പാ​ലം പൊ​ളി​ച്ചു പു​തി​യ​ത് പ​ണി​യാ​ൻ എ​ടു​ക്കു​ന്ന സ​മ​യം​വ​രെ വാ​ഹ​ന​ങ്ങ​ൾ ഏ​റെ ചു​റ്റി​ത്തി​രി​ഞ്ഞു പോ​കേ​ണ്ടി വ​രു​ന്ന​ത്. ഏ​തു മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​സ്തം​ഭ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ല​വി​ലെ പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള പ​ഴ​യ ക​ട​വി​നെ ബ​ന്ധി​പ്പി​ച്ചു പു​തി​യ​പാ​ലം പ​ണി​യാ​നാ​യി​രു​ന്നു തീ​രു​മാ​നം. കോ​സ് വേ​യ്ക്ക് പ​ക​രം വീ​തി​യും ഉ​യ​ര​വും കൂ​ടി​യ പാ​ലം പ​ണി​യാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​ഴ​യ​ക​ട​വ് ഭാ​ഗ​ത്തെ ഭാ​ര​ത​പു​ഴ​യി​ൽ തൂ​ണു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ബ​ല​പ​രി​ശോ​ധ​ന അ​ട​ക്കം ന​ട​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഈ ​പ​ദ്ധ​തി ക​ഐ​സ് ടി​പി​യു​ടെ പെ​രു​ന്പി​ലാ​വ്- പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡ് ന​വീ​ക​ര​ണ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ നി​ർ​മാ​ണം വൈ​കി.

സ​ർ​വേ​യും മ​റ്റ് നൂ​ലാ​മാ​ല​ക​ളും ത​ട​സം സൃ​ഷ്ടി​ച്ച​തോ​ടെ കെഎസ് ടി ​പി​യു​ടെ പ​ദ്ധ​തി​യും പാ​തി​വ​ഴി​യി​ലാ​യി. ഇ​തോ​ടെ പാ​ലം​പ​ണി വീ​ണ്ടും നീ​ണ്ടു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന സ​മ​യ​ത്ത് പ​ട്ടാ​ന്പി പാ​ല​ത്തെ കു​റ്റി​പ്പു​റം ഷൊ​ർ​ണൂ​ർ തീ​ര​ദേ​ശ റോ​ഡ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് സ​ർ​ക്കാ​ർ മാ​റി​യ​തോ​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ വീ​ണ്ടും അ​നി​ശ്ചി​ത​ത്വം നേ​രി​ട്ടു. പി​ന്നീ​ട് കു​റ്റി​പ്പു​റം-​ഷൊ​ർ​ണൂ​ർ തീ​ര​ദേ​ശ റോ​ഡ് പ​ദ്ധ​തി​യി​ൽ തു​ട​രാ​ൻ തീ​രു​മാ​ന​മാ​യ​തോ​ടെ​യാ​ണ് പാ​ലം പ​ണി​ക്ക് വീ​ണ്ടും ന​ട​പ​ടി​ക​ളാ​യ​ത്. നി​ല​വി​ൽ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പു​തി​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് പാ​ല​ത്തി​ന് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.
അ​തേ​സ​മ​യം ര​ണ്ട് പ്ര​ള​യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച പ​ട്ടാ​ന്പി​യി​ലെ നി​ല​വി​ലു​ള്ള പാ​ലം​പൊ​ളി​ച്ചു മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കാ​ത്ത​പ​ക്ഷം വ​ൻ​ദു​ര​ന്ത​മാ​യി​രി​ക്കും പ​രി​ണ​ത​ഫ​ലം.