വി​ഭ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് പ്ര​ധാ​നം: മ​ന്ത്രി
Sunday, December 8, 2019 11:16 PM IST
പാലക്കാട്: കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച​ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് ഏ​റെ വ​ലു​തെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി പ്രഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ ഹൈ​ടെ​ക്ക് സ്കൂ​ൾ പ്ര​ഖ്യാ​പ​നം കോ​ങ്ങാ​ട് ജി ​എ​ൽ പി ​സ്കൂ​ളി​ൽ നി​ർ​വ്വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​മ്മു​ടെ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഓ​രോ കു​ട്ടി​യും ഓ​രോ പ്ര​തി​ഭ​ക​ളാ​ണ്. ആ ​പ്ര​തി​ഭ​യെ ക​ണ്ടെ​ത്തി വ​ള​ർ​ത്തു​ന്ന​തി​ൽ പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. പാ​ഠ്യ പ​ദ്ധ​തി​ക്ക് അ​പ്പു​റം കു​ട്ടി​ക​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള മ​ന​സു​ണ്ടാ​ക്ക​ണം. അ​ക്കാ​ദ​മി​ക നി​ല​വാ​രം ഉ​യ​ർ​ത്താ​നാ​ണ് ശ്ര​മം ഉ​ണ്ടാ​വേ​ണ്ട​ത്. എ​ങ്കി​ൽ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സം ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രൂ. അ​തി​നു​വേ​ണ്ട ഭൗ​തി​ക സാ​ഹ​ച​ര്യം മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം, സം​സ്ഥാ​ന​ത്തെ മി​ക​ച്ച വി​ദ്യാ​ല​യ, പി​ടി​എ, അ​ധ്യാ​പ​ക പു​ര​സ്ക്കാ​ര നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള പൗ​ര സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കെ.വി ​വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. കോ​ങ്ങാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​പി. ബി​ന്ദു, നി​റ​വ് ചെ​യ​ർ​മാ​ൻ അ​ഡ്വ. പി ​എ ഗോ​കു​ൽ​ദാ​സ്, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സി ​സി ജ​യ​ശ​ങ്ക​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.