പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ല്ല
Sunday, December 8, 2019 11:15 PM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​നി​യും ന​ട​പ്പാ​യി​ല്ല.
മൂ​ന്ന് ട​ണ്‍ മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ മാ​ത്രം ശേ​ഷി​യു​ള്ള ആ​ധു​നി​ക പ്ലാ​ൻ​റ് ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടു​കൂ​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ല്ല. പ​ട്ടാ​ന്പി​ക്കാ​രു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് സ്ഥി​രം സം​വി​ധാ​നം വേ​ണ​മെ​ന്ന കാ​ര്യം.
നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യം ത​ള്ളു​ന്ന ശ​ങ്ക​ര​മം​ഗ​ല​ത്ത് പ​ഴ​യ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ​ത് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്. ഐ​ആ​ർ​ടി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​തി​യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
ന​ഗ​ര​സ​ഭ​യു​ടെ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം, ശു​ചി​ത്വ​പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യ്ക്കാ​യി 24.50 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ല​ത്തി​ൽ​നി​ന്നും ന​ഗ​ര​സ​ഭ​യാ​യി ഉ​യ​ർ​ന്നി​ട്ടും വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ പ​ട്ടാ​ന്പി​യി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് സ്ഥി​രം സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് ഏ​റെ​ക്കാ​ല​ത്തെ ത​ല​വേ​ദ​ന​യാ​ണ്.
നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന​ട​ക്കം ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ശ​ങ്ക​ര​മം​ഗ​ല​ത്ത് പ​ഴ​യ പ്ലാ​ൻ​റ് നി​ന്നി​രു​ന്ന വ​ള​പ്പി​ൽ ത​ള്ളു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് പ​രി​സ​ര​വാ​സി​ക​ള​ട​ക്കം ദു​രി​ത​മാ​യി മാ​റു​ന്ന സ്ഥി​തി​യാ​ണ്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ​ത്തി​നാ​യി മെ​ഷീ​ൻ സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.
മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ത്രം വേ​ർ​തി​രി​ച്ചെ​ടു​ത്ത് സം​സ്ക​രി​ക്കു​ക​യാ​ണ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്. പ​ട്ടാ​ന്പി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​യി​രി​ക്കു​ന്പോ​ൾ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി 2007ൽ ​ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ൻ​റ് സ്ഥാ​പി​ച്ചി​രു​ന്നു. സം​സ്ക​ര​ണ​ത്തോ​ടൊ​പ്പം ജൈ​വ​വ​ള ഉ​ത്പാ​ദ​ന​വും ല​ക്ഷ്യം​വ​ച്ചി​രു​ന്നു.
പ്ലാ​ന്‍റി​ലേ​ക്ക് എ​ത്തു​ന്ന മാ​ലി​ന്യ​ത്തി​ൽ പ്ലാ​സ്റ്റി​ക് ക്ര​മാ​തീ​ത​മാ​യി കൂ​ടി​യ​തോ​ടെ ഉ​ത്പാ​ദ​നം ലാ​ഭ​ക​ര​മ​ല്ലാ​താ​യി. ഇ​തോ​ടെ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു. പു​തി​യതാ​യി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പ്ലാ​ന്‍റ് മൂ​ന്ന് ട​ണ്‍ മാ​ലി​ന്യം​വ​രെ സം​സ്ക​രി​ക്കാ​ൻ വി​ഭ​വ​ശേ​ഷി​യു​ള്ള​താ​യി​രു​ന്നു.
നി​ല​വി​ൽ ഒ​ന്ന​ര ട​ണ്ണോ​ളം മാ​ലി​ന്യ​ങ്ങ​ൾ ദി​നം​പ്ര​തി പ​ട്ടാ​ന്പി പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​കു​ന്നു​ണ്ട്. നി​ല​വി​ലെ സ്ഥി​തി​യി​ൽ സം​സ്ക​ര​ണം സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ച്ച് എ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.
വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മാ​ലി​ന്യം ഇ​ത്ത​ര​ത്തി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന​ത് പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യ്ക്ക് ശാ​പ​മാ​യി​രി​ക്കു​ക​യാ​ണ്.