ശ​ബ്ദ​സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 8, 2019 11:15 PM IST
തെ​ങ്ക​ര: തെ​ങ്ക​ര സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് അ​നു​വ​ദി​ച്ച ശ​ബ്ദ​സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റൂ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് തെ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ടി.​ഉ​ഷ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മാ സു​കു​മാ​ര​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എം.​ശി​വ​ശ​ങ്ക​ര​ൻ, കെ.​സി.​സു​രേ​ഷ്, കെ.​ജി.​ബാ​ബു, പി.​ജ​യ​റാം, കെ.​ബ​ഷീ​ർ, ഡോ​.ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ഷി​താ​ക്ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ വി​ക​സ​ന സെ​മി​നാ​റും ന​ട​ത്തി.

അന്പംകുന്ന് ആ​ണ്ടു​നേ​ർ​ച്ച

കാ​ഞ്ഞി​ര​പ്പു​ഴ: അ​ന്പം​കു​ന്ന് ബീ​രാ​ൻ ഒൗ​ലി​യ ഉ​പ്പാ​പ്പ​യു​ടെ അ​ൻ​പ​ത്തൊ​ന്നാ​മ​ത് ആ​ണ്ടു​നേ​ർ​ച്ച​ ഇന്ന് സമാപിക്കും. അ​ന്പം​കു​ന്ന് മ​ഖാ​മി​ലാ​ണ് നേ​ർ​ച്ച. ഇന്നലെ രാ​വി​ലെ പ​ത്തി​നു നേ​ർ​ച്ച​യ്ക്ക് കൊ​ടി ഉ​യർന്നു. തു​ട​ർ​ന്ന് ഖു​ർ​ആ​ൻ, മ​ഖാം സി​യാ​റ​ത്ത്, ദി​ഖ്റ മ​ജ്ലി​സ് എ​ന്നി​വ ന​ട​ന്നു.. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ട​ങ്ങ് മ​ണ​ല​ടി മ​ഹ​ല്ല് ഖാ​സി അ​ബ്ദു​ൾ വാ​ഹി​ദ് ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് കെ.​എ​സ്.​മൗ​ല​വി​യു​ടെ ക​ഥാ​പ്ര​സം​ഗം ന​ട​ന്നു. തു​ട​ർ​ന്ന് രാ​ത്രി 10ന് ​അ​ന്ന​ദാ​നം. ഇന്ന് രാ​വി​ലെ 10ന് ​മൗ​ലീ​ദ് പാ​രാ​യ​ണ​ത്തി​ന് പൂ​ക്കോ​യ ത​ങ്ങ​ൾ പൂ​ക്കോ​ട്ടും​പാ​ടം, പാ​ണ​ക്കാ​ട് സ്വാ​ബി​ക് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും. തു​ട​ർ​ന്ന് സ​മാ​പ​ന ദു​ആ യും ​അ​ന്ന​ദാ​ന​വും ന​ട​ക്കും.