വടകരപ്പതിയിൽ കാ​ള​വ​ണ്ടി​കളിൽ മ​ണ​ൽ ക​ള്ള​ക്ക​ട​ത്ത്
Sunday, December 8, 2019 11:15 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ണ​ൽ ക​ള്ള​ക്ക​ട​ത്ത് വീ​ണ്ടും സ​ജീ​വം.​വേ​ല​ന്താ​വ​ളം കു​മ്മി​ട്ടി പ​തി​പു​ഴ​യി​ൽ നി​ന്നുമാ​ണ് കാ​ള​വ​ണ്ടി​ക​ളി​ൽ വ്യാ​പക​മാ​യി​രി​ക്കു​ന്ന​ത്.
ര​ണ്ടാ​ഴ്ച മു​ൻ പ്ര​ദേ​ശ​ത്തു പെ​യ്ത ക​ന​ത്ത മ​ഴ കാ​ര​ണ​മു​ണ്ടാ​യ ഒ​ഴു​ക്കു കാ​ര​ണം മ​ണ​ൽ വ്യാ​പ​ക​മാ​യി എ​ത്തി​യി​രു​ന്നു.​പു​ല​ർ​ച്ചെ ആ​റി​നും ഏ​ഴി​നു​മി​ട​യി​ലാ​ണ് കാ​ള​വ​ണ്ടി​ക​ളി​ൽ മ​ണ​ൽ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പോ​ലീ​സോ മ​റ്റു വ​കു​പ്പ് അ​ധി​കൃ​ത​രോ നി​ര​ത്തി​ൽ ഉ​ണ്ടാ​വാ​റി​ല്ലെ​ന്ന​ത് മ​ണ​ൽ ക​ട​ത്തി​ന് സൗ​ക​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ തോ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് പു​ഴ​യി​ലി​റ​ങ്ങി മ​ണ​ൽ ശേ​ഖ​രി​ച്ചു​മ​ട​ങ്ങു​ന്ന​ത്.​പു​റ​മേ ഉ​ള്ള​വ​രെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ തോ​പ്പു​ട​മ അ​നു​വ​ദി​ക്കാ​റു​മി​ല്ല.​പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ പ്ര​ധാ​ന പാ​ത ഒ​ഴി​വാ​ക്കി പോ​ക്ക​റ്റ് റോ​ഡി​ലൂ​ടെ​യാ​ണ് മ​ണ​ൽ​ക​ട​ത്ത്. ഇ​തു സം​ബ​ന്ധ​മാ​യി നാ​ട്ടു​കാ​ർ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ​ക്ക് ര​ഹ​സ്യ​വി​വ​രം ന​ൽ​കി​യാ​ലും സ്ഥ​ല​ത്തെ​ത്തു​ന്ന​ത് പ​തി​നൊ​ന്നി​നു ശേ​ഷ​മാ​ണെ​ന്നാ​ണ് പ​രാ​തി.​
മു​ൻ​പ് 1000 മു​ത​ൽ 1500 വ​രെ വി​ല​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ഒ​രു കാ​ള​വ​ണ്ടി മ​ണ​ലി​ന് 3000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യി​രി​ക്ക​യാ​ണ്.​
കു​റ​ച്ചു വ​ർ​ഷം വ​ര​ണ്ടു കി​ട​ക്കു​ന്ന പു​ഴ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് ജ​ലം ഒ​ഴു​കി തു​ട​ങ്ങി​യ​ത്.​ ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലും കു​മ്മി​ട്ടി​പ​തി​പ്പു​ഴ​യി​ൽ വ​ൻ​തോ​തി​ൽ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്നു. പു​ഴ​യി​ൽ മ​ണ​ലെ​ടു​പ്പ് നി​രോ​ധ​നം നി​ല​വി​ലു​ണ്ടെ​ങ്കി​ലും ഇ​തു ഫ​ല​പ്ര​ദമാ​യി ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും പരാതിയുണ്ട്.