അ​ധ്യാ​പ​ക പ​രി​ശീ​ല​നം ന​ട​ത്തി
Sunday, December 8, 2019 11:15 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഐ​ക്യു​എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ഷാ​ർ​പ്പ​ണിം​ഗ് ദ ​സാ ര​ണ്ടാം​ഘ​ട്ടം പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​അ​ല​ക്സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​വും നാ​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ടി.​കെ.​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
തു​ട​ർ​ന്ന് സ്മാ​ർ​ട്ട് ടീ​ച്ചേ​ഴ്സ് ഫോ​ർ സ്മാ​ർ​ട്ട് സ്റ്റു​ഡ​ന്‍റ്സ് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.