പ​ന​മ​ണ്ണ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കും
Sunday, December 8, 2019 11:15 PM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ന​മ​ണ്ണ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നം. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം.
ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ലാ​ന്‍റി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നു​ള്ള പ​രാ​തി​ക​ൾ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഒ​റ്റ​പ്പാ​ല​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ മാ​ലി​ന്യം കു​റ​വാ​ണ്. എ​ന്നാ​ൽ പൊ​ടി​രൂ​പ​ത്തി​ലാ​ക്കി​യും മ​റ്റും സം​സ്ക​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൃ​ത്യ​മാ​യി നീ​ക്കം ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.
മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും സം​സ്ക​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വ് കാ​ര​ണ​മാ​കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പ്ലാ​സ്റ്റി​ക്കും ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും വേ​ർ​തി​രി​ച്ചു ല​ഭി​ക്കാ​ത്ത​ത് പ്ലാ​ന്‍റി​ൽ ബു​ദ്ധി​മു​ട്ടാ​വു​ക​യും ഇ​ത് കെ​ട്ടി​ക്കി​ട​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ത​രം​തി​രി​ച്ചു ന​ല്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​ഭി​പ്രാ​യം.
ന​ഗ​ര​സ​ഭ​യു​ടെ വീ​ടു​ക​ളി​ൽ ചെ​ന്നു​ള്ള മാ​ലി​ന്യ​ശേ​ഖ​ര​ണ​വും കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ന​മ​ണ്ണ​യി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ മ​ലി​നീ​ക​ര​ണ സം​സ്ക​ര​ണ​വും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ളും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് കാ​ണി​ച്ച് നേ​ര​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു.
അ​തേ​സ​മ​യം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ഏ​റ്റ​വു​മ​ധി​കം വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ മൂ​ല​മാ​ണ്. ഇ​ത് കൃ​ത്യ​മാ​യി സം​സ്ക​രി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ട​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്പോ​ഴും പ്ര​വൃ​ത്തി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ല. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​വീ​ഥി​ക​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. ഇ​വ ശേ​ഖ​രി​ക്കാ​നോ സം​സ്ക​രി​ക്കു​ന്ന​തി​നോ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. സ​മീ​പ​കാ​ല​ത്ത് ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ പ​ദ്ധ​തി​യാ​യ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മ​ല്ല​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​വ​ർ​ക്ക് കൃ​ത്യ​മാ​യി വേ​ത​നം ന​ല്കാ​ത്ത​തും മു​ഖ്യ​പ്ര​ശ്ന​മാ​ണ്. ശു​ചി​ത്വ​മാ​ർ​ന്ന ന​ഗ​രം സു​ന്ദ​ര​ന​ഗ​രം എ​ന്ന ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഖ്യാ​പ​നം അ​വ​ർ​ത​ന്നെ മ​റ​ന്ന ല​ക്ഷ​ണ​മാ​ണ്.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യാ​നും സം​സ്ക​രി​ക്കാ​നും മ​തി​യാ​യ ന​ട​പ​ടി ഉ​ണ്ടാ​വു​ന്നി​ല്ല. ന​ഗ​ര​ശു​ചി​ത്വ​ത്തി​നു​വേ​ണ്ടി കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും ത​യാ​റാ​കു​ന്നി​ല്ല. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​തും അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.