മ​ല​യോ​ര മേ​ഖ​ല​ക​ളിൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ പൊ​ലി​ഞ്ഞ​ത് പ​തി​ന​ഞ്ചോ​ളം ജീ​വ​നു​ക​ൾ
Sunday, December 8, 2019 11:15 PM IST
ക​ല്ല​ടി​ക്കോ​ട്:​ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളിൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ വ​ന്യ​ജീ​വി​യാ​ക്ര​മ​ണ​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞ​ത് പ​തി​ന​ഞ്ചോ​ളം ജീ​വ​നു​ക​ൾ. സം​സ്ഥാ​നാ​തി​ർ​ത്തി​യാ​യ വാ​ള​യാ​ർ മു​തൽ മ​ല​പ്പു​റം ജി​ല്ല പ​ങ്കി​ടു​ന്ന എ​ട​ത്ത​നാ​ട്ടു​ക​ര​ വ​രെ​യും, അ​ട്ട​പ്പാ​ടി, വ​ട​ക്ക​ഞ്ചേ​രി, നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​ക​ളി​ലും കാ​ല​ങ്ങ​ളാ​യി വ​ന്യ​മൃ​ഗശ​ല്യം തു​ട​ർ​ക്ക​ഥ​യാ​ണ്.
അ​നു​ദി​നം ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി വ​ന്യ​മൃ​ഗ ശ​ല്യം തു​ട​രു​ന്പോ​ഴും പ​രി​ഹാ​ര മാ​ർ​ഗ്ഗ​ങ്ങ​ൾ പ​ല​തും ഫ​യ​ലു​ക​ളി​ലു​റ​ങ്ങു​ക​യാ​ണ്. കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തിൽ മാ​ത്രം ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളിൽ കൊ​ല്ല​പ്പെ​ട്ട​ത് 13 പേ​രു​ടെ ജീ​വ​നാ​ണെ​ന്ന​ത് പ​രി​താ​പ​ക​ര​മാ​ണ്.
സോ​ളാ​ർ വേ​ലി​യും, ഫ്ലാ​ഷ് ലൈ​റ്റും, കു​ങ്കി​യാ​ന​യു​മൊ​ക്കെ​യാ​യി ആ​ന​ക​ളെ തു​ര​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ന​ട​ക്കു​ന്പോ​ഴും മി​ക്ക​യി​ട​ങ്ങ​ളി​ലും സം​ഘ​ങ്ങ​ളാ​യു​ള്ള ആ​ന​ശ​ല്യം തു​ട​രു​ക​യാ​ണ്. എ​ട​ത്ത​നാ​ട്ടു​ക​ര മു​ത​ൽ വാ​ള​യാ​ർ വ​രെ​യു​ള്ള 100 കിലോമീറ്റർ ദൂ​ര​ത്തിൽ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​നു മ​ല​യോ​ര ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ക​ല്ല​ടി​ക്കോ​ട് മൂ​ന്നേ​ക്ക​ർ, ക​രി​ന്പ, എ​ട​ത്ത​നാ​ട്ടു​ക​ര, കോ​ട്ടോ​പ്പാ​ടം, അ​ല​ന​ല്ലൂ​ർ, കാ​ഞ്ഞി​ര​പ്പു​ഴ മേ​ഖ​ല​ക​ളി​ലും മ​ല​യോ​ര ക​ർ​ഷ​ക​രേ​റെ​യാ​ണ്.
മ​ല​യോ​ര മേ​ഖ​ല​ക​ളിൽ റ​ബ്ബ​റി​നു പു​റ​മെ ജാ​തി, തെ​ങ്ങ്, ക​മു​ങ്ങ് , വാ​ഴ, കു​രു​മു​ള​ക്, ചേ​ന്പ് എ​ന്നി​വ​യും കൃ​ഷി ചെ​യ്തു ജീ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളേ​റെ​യാ​ണെ​ന്നി​രി​ക്കെ വ​ന്യ​മൃ​ഗ ശ​ല്യ​ത്താൽ റ​ബ്ബ​ർ വെട്ടാ​നോ ഇ​ത​ര കൃ​ഷി​ക​ളി​ലെ വി​ള​ക​ൾ എ​ടു​ക്കാ​നോ പോ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. ക​ല്ല​ടി​ക്കോ​ട് മേ​ഖ​ല​യി​ലെ മീ​ൻ​വ​ല്ലം, പൂ​ഞ്ചോ​ല, ത​രു​പ്പ​പ്പതി, മൂ​ന്നേ​ക്ര എ​ന്നി​വി​ട​ങ്ങ​ൾ കാ​ട്ടു​കൊ​ന്പന്മാരു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്. ആ​ന​ക​ൾ​ക്കു പു​റ​മെ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, പു​ലി എ​ന്നി​വ​യു​ടെ ശ​ല്യ​വും ധാ​രാ​ള​മാ​ണ്. വ​ന്യ​മൃ​ഗ ശ​ല്യം കാ​ര​ണം രാ​വി​ലെ പ​ത്രം വി​ത​ര​ണ​ക്കാ​രും പ്ര​ഭാ​ത സ​വാ​രി​ക്കാ​രും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
വ​ന്യ​ജീ​വി​യാ​ക്ര​മ​ണ​ത്തിൽ മ​രി​ക്കു​ന്ന​വ​ർ​ക്കും പ​രി​ക്കേ​ല്ക്കു​ന്ന​വ​ർ​ക്കു​മു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യം മി​ക്ക​യി​ട​ത്തും പേ​രി​ലൊ​തു​ങ്ങു​ക​യാ​ണ്.
റെ​യി​ൽ പാ​ത​ക​ൾ​ക്കു സ​മീ​പ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യം നി​യ​ന്ത്രി​ക്കാ​നാ​യി വൈ​ദ്യു​തി​വേ​ലി, കി​ട​ങ്ങു​ക​ൾ, വ​നാ​തി​ർ​ത്തി​ക​ളിൽ മു​ള​ങ്കൂ​ട്ട​ങ്ങ​ൾ വെ​ച്ചു പി​ടി​പ്പി​ക്കു​ക, സൗ​രോ​ർ​ജ്ജം വേ​ലി എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​ഷ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തു വ​രു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക​യി​ട​ത്തും പാ​ലി​ക്ക​പ്പെ​ടാ​ത്ത​തും എ​ന്നാൽ സ്ഥാ​പി​ച്ച​വ​യൊ​ന്നും ഫ​ലം കാ​ണാ​ത്ത സ്ഥി​തി​യു​മാ​ണ്.
മ​നു​ഷ്യ ജീ​വ​ൻ പൊ​ലി​യു​ന്ന​തി​നു പു​റ​മെ ക​ർ​ഷ​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ന്നു തി​ന്നു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.
തെ​ക്ക​ൻ ജി​ല്ല​ക​ളിൽ നി​ന്നു​ള്ള പാ​ര​ന്പര്യ കൃ​ഷി​രീ​തി​ക​ള​വ​ലം​ബി​ക്കു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളിൽ കൂ​ടു​ത​ലു​മു​ള്ള​ത്. എ​ന്നാൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി പ​തി​ന​ഞ്ചോ​ളം ജീ​വ​നു​ക​ൾ ഇ​ല്ലാ​താ​യി​ട്ടും കാ​ല​ങ്ങ​ളാ​യു​ള്ള വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നു മു​ന്നിൽ മ​ല​യോ​ര കർഷകർക്ക് ജീവിതം വഴിമുട്ടുകയാണ്.