മു​ണ്ടൂ​ർ കൂ​ട്ടു​പാ​ത ക​വ​ല​യി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം വേ​ണ​മെ​ന്നാ​വ​ശ്യം
Sunday, December 8, 2019 11:13 PM IST
മു​ണ്ടൂ​ർ : പാ​ല​ക്കാ​ട്-​ചെ​ർ​പ്പു​ള​ശ്ശേ​രി സം​സ്ഥാ​ന​പാ​ത ക​ട​ന്നു പോ​വു​ന്ന മു​ണ്ടൂ​ർ കൂ​ട്ടു​പാ​ത ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. പാ​ല​ക്കാ​ട്, കോ​ങ്ങാ​ട്, പ​റ​ളി റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന പ്ര​ധാ​ന ക​വ​ല​യാ​ണ് മു​ണ്ടൂ​ർ കൂ​ട്ടു​പാ​ത. ക​ല്ല​ടി​ക്കോ​ട്, മു​ണ്ടൂ​ർ ഭാ​ഗ​ത്തു നി​ന്നും പ​റ​ളി, കോ​ട്ടാ​യി, പ​ത്ത​രി​പ്പാ​ല ഭാ​ഗ​ത്തേ​ക്കു പോ​കാ​നു​ള്ള എ​ളു​പ്പ വ​ഴി​യാ​ണ് മു​ണ്ടൂ​ർ കൂ​ട്ടു​പാ​ത പ​റ​ളി റോ​ഡ്. രാ​പ​ക​ല​ന്യേ നൂ​റു​ക​ണ​ക്കി​നു സ്വ​കാ​ര്യ ബ​സ്സു​ക​ളും ച​ര​ക്കു വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​വു​ന്ന ക​വ​ല​യി​ൽ സി​ഗ്ന​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യാ​ണ്. കോ​ങ്ങാ​ട് ഭാ​ഗ​ത്തു നി​ന്നും മു​ണ്ടൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സുക​ൾ മി​ക്ക​തും മ​ര​ണ​പ്പാ​ച്ചി​ലാ​ണ്. ക​വ​ല​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളി​ല്ലാ​ത്ത​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​വു​ന്നു. കോ​ങ്ങാ​ട്, പ​റ​ളി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സുക​ൾ നി​ർ​ത്തു​ന്നി​ട​ത്ത് അ​ടു​ത്ത കാ​ല​ത്താ​യി പു​തി​യ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​വ​ല​യി​ൽ ഒ​രു ഹൈ​മാ​സ്റ്റ് വി​ള​ക്കി​ന്‍റെ അ​പ​ര്യാ​പ്ത​ത സ​ന്ധ്യമ​യ​ങ്ങു​ന്പോ​ൾ വെ​ളി​ച്ച​ക്കു​റ​വി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്. പ​റ​ളി ഭാ​ഗ​ത്തു നി​ന്നും കോ​ങ്ങാ​ട്, മു​ണ്ടൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​വ​ല​യി​ൽ നി​ന്നും തി​രി​യു​ന്പോ​ൾ സം​സ്ഥാ​ന​പാ​ത​യി​ലെ ഇ​ത​ര​വാ​ഹ​ന​ങ്ങ​ളു​ടെ ശ​ര​വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​വു​ന്ന​ത്. ക​വ​ല​യി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം സ്ഥാ​പി​ക്കു​ക​യോ സം​സ്ഥാ​ന​പാ​ത​ ക​വ​ല​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ക്കു​ക​യോ വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്. രാ​പ​ക​ല​ന്യേ സം​സ്ഥാ​ന​പാ​ത വ​ഴി​യും പ​റ​ളി റോ​ഡു​വ​ഴി​യും നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​വു​ന്ന മു​ണ്ടൂ​ർ കൂ​ട്ടു​പാ​ത ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ സം​വി​ധാ​ന​മോ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​താ​നി​യ​ന്ത്ര​ണ​ത്തി​നാ​യി സ്പീ​ഡ് ബ്രേ​ക്ക​റ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളോ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം.