പ്ര​വേ​ശ​നോ​ത്സ​വം നാ​ളെ
Sunday, December 8, 2019 11:13 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി സ​ന്പൂ​ർ​ണ്ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തു​ട​ങ്ങു​ന്ന സാ​ക്ഷ​ര​താ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം നാ​ളെ
മു​ക്കാ​ലി ഫോ​റ​സ്റ്റ് ഡോ​ർ​മെ​ട്രി ഹാ​ളി​ൽ 11.30 ന് ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ.​എ​ൻ ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ ന​ഞ്ച​ൻ , ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ , ജ്യോ​തി അ​നി​ൽ​കു​മാ​ർ , ര​ത്തി​ന രാ​മ​മൂ​ർ​ത്തി , പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ർ , സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ​ർ ,വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ , സാ​ക്ഷ​ര​താ പ​ഠി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മനുഷ്യാവകാശ ദിനം നാളെ

പാ​ല​ക്കാ​ട്: ദേ​ശീ​യ മ​നു​ഷ്യ​വ​കാ​ശ സം​ഘ​ട​യു​ടെ​യും ക​സ​ബ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാളെ രാ​വി​ലെ പ​ത്ത് മ​ണി​ക്ക് പു​തു​ശേ​രി എ​ഫ്ആ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ലോ​ക മ​നു​ഷ്യ​വ​കാ​ശ​ദി​നം ആ​ച​രി​ക്കും.
ക​സ​ബ പോ​ലീ​സ് ഇ​ൻ​സ് പെ​ക്ട​ർ ടി.​എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ​എ​ഫ്പി​ആ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ ഫാ​റൂ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.