ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ്ണ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ഞ്ചാ​യ​ത്താ​ക്കു​ന്നു
Sunday, December 8, 2019 11:13 PM IST
വ​ട​ക്ക​ഞ്ചേ​രി: ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ്ണ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ഞ്ചാ​യ​ത്ത് എ​ന്ന പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്നു.​ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ഡി. ​ര​ജി​മോ​ൻ നി​ർ​വ്വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് വ​നി​താ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ളാ​സു​ക​ൾ ന​ട​ക്കും. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പു ത​ല പ​രി​ശോ​ധ​ന കാ​ന്പ​യി​നു​ക​ൾ ന​ട​ത്തു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ പി.​വി.​പ്ര​സാ​ദ് അ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സു​ര​ക്ഷി​താ​ഹാ​രം ആ​രോ​ഗ്യ​ത്തി​നാ​ധാ​രം പ​ദ്ധ​തി​യു​ടെ​യും ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ്ണ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​ത്.