മാ​തൃ​വേ​ദി ക​രോ​ൾ ഗാ​ന മ​ത്സ​രം; വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് ഒ​ന്നാ​മ​ത്
Sunday, December 8, 2019 11:13 PM IST
വ​ട​ക്ക​ഞ്ചേ​രി: മാ​തൃ വേ​ദി വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന ത​ല​ത്തി​ൽ ന​ട​ത്തി​യ ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന ഇ​ട​വ​ക യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​നം നേ​ടി.

രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ ഇ​ട​വ​ക യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​ന​വും ആ​രോ​ഗ്യ​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക യൂ​ണി​റ്റ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഫൊ​റോ​ന​യി​ലെ വി​വി​ധ പ​ള​ളി​ക​ളി​ൽ നി​ന്നു​ള്ള അ​മ്മമാരു​ടെ എ​ട്ട് ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വ​ട​ക്ക​ഞ്ചേ​രി പ​ള​ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ജോ​ഷി പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മി​ഥു​ൽ കോ​ന്പാ​റ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​സി ജോ​സ്, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി ദീ​പ ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.