സു​ര​ക്ഷി​ത ഡ്രൈ​വിം​ഗ് സ​ന്ദേ​ശ​വു​മാ​യി കെടിഎം കൂ​ട്ടാ​യ്മ
Sunday, December 8, 2019 11:13 PM IST
നെ​ല്ലി​യാ​ന്പ​തി: പ്ര​കൃ​തി സം​ര​ക്ഷ​ണ​വും, സു​ര​ക്ഷി​ത ഡ്രൈ​വിം​ഗുമെ​ന്ന സ​ന്ദേ​ശ​വു​മാ​യി കെ​ടി​എം ബൈ​ക്ക് കൂ​ട്ടാ​യ്മ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് ബൈ​ക്ക് റാ​ലി ന​ട​ത്തി. പാ​ല​ക്കാ​ട് ഫ്രീ ​സ്പി​രി​റ്റ് ഓ​ഫ് കെ​ടി​എം എ​ന്ന പേ​രി​ലാ​ണ് നി​ര​ത്തു​ക​ളി​ൽ സു​ര​ക്ഷി​ത ഡ്രൈ​വിം​ങി​ന്‍റെ ആ​വ​ശ്യ​ക​ത​യും, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വും പ്ര​ച​രി​പ്പി​ച്ച് റാ​ലി ന​ട​ത്തി​യ​ത്.

റാ​ലി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന ക​വ​ല​ക​ളി​ൽ സു​ര​ക്ഷി​ത യാ​ത്ര​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. 40 ബൈ​ക്കു​ക​ളി​ലാ​യി നെ​ല്ലി​യാ​ന്പ​തി ചു​രം പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് കെ​ടി​എം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഏ​ബെ​ൽ, അ​ജി​ത്കു​മാ​ർ, ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.