വി​ള​യൂ​രി​ൽ സ്ത്രീ ​കൂ​ട്ടാ​യ്മ​യി​ൽ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, December 7, 2019 11:26 PM IST
പാലക്കാട്: വി​ള​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കു​പ്പൂ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ റെ​യി​ൻ​ബോ കു​ടും​ബ​ശ്രീ​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രാ​യ അ​ഞ്ച് വ​നി​ത​ക​ളാ​ണ് പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. പു​ലാ​മ​ന്തോ​ളി​ലാ​ണ് കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ന​റാ ബാ​ങ്കി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് സം​രം​ഭം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സ​ബ്സി​ഡി ന​ൽ​കും.

ര​ണ്ട് ല​ക്ഷം രൂ​പ അം​ഗ​ങ്ങ​ൾ തി​രി​ച്ച​ട​ച്ചാ​ൽ മ​തി. കു​ടും​ബ​ശ്രീ മു​ഖാ​ന്ത​രം പു​തി​യ സം​രം​ഭ​ക​ർ​ക്കാ​യി ഒ​രു മാ​സം പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ കാ​ന്‍റീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് വി ​മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. മ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ , വി​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​ത, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.