വ​ണ്ടി​ത്താ​വ​ള​ത്ത് മൂ​ന്നു​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​മു​ട്ടി ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, December 7, 2019 11:25 PM IST
വ​ണ്ടി​ത്താ​വ​ളം: പ​ള്ളി​മൊ​ക്കി​ൽ മൂ​ന്നു​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്വ​കാ​ര്യ​ബ​സ്, ഓ​ട്ടോ, സ്കൂ​ട്ട​ർ എ​ന്നി​വ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഓ​ട്ടോ​ഡ്രൈ​വ​ർ ചു​ള്ളി​പ്പെ​രു​ക്ക​മേ​ട് റി​യാ​സ് (32), മ​ക്ക​ളാ​യ റാ​ഷി​ദ് (10), റി​നീ​ഷ് (മൂ​ന്ന്), സ​മീ​പ​വാ​സി​യാ​യ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ മ​ക്ക​ളാ​യ അ​ൽ​ത്താ​ഫ് (മൂ​ന്ന്), അ​ൽ​ഷാ​ദ് (ഒ​ന്പ​ത്), സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വ​ണ്ടി​ത്താ​വ​ളം എ​എ​ച്ച് ഫ​ർ​ണീ​ച്ച​ർ ഉ​ട​മ ഹ​ക്കീം (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30നാ​യി​രു​ന്നു അ​പ​ക​ടം.റി​യാ​സി​ന്‍റെ ഓ​ട്ടോ​യും ഹ​ക്കീ​മി​ന്‍റെ സ്കൂ​ട്ട​റും വ​ണ്ടി​ത്താ​വ​ളം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ പ​ള്ളി​മൊ​ക്ക് പാ​ല​ത്തി​നു​സ​മീ​പ​ത്തു​നി​ന്ന് ഓ​ട്ടോ മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തേ​ക്കു വീ​ണു. ഇ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ വ​ണ്ടി​ത്താ​വ​ള​ത്തു​നി​ന്നും പാ​ല​ക്കാ​ട്ടേ​യ്ക്ക് വ​ന്നി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ബ​സ് റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തേ​ക്ക് വെ​ട്ടി​ത്തി​രി​ച്ച​തോ​ടെ സ്ഥ​ല​ത്തെ മ​ജീ​ദി​ന്‍റെ വീ​ട്ടി​ലേ​ക്കും സ​ഹോ​ദ​ര​ൻ ഗ​ഫൂ​റി​ന്‍റെ വീ​ട്ടു​മ​തി​ലി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ത​ക​ർ​ന്ന ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു കു​ട്ടി​ക​ളെ​യും പു​റ​ത്തി​റ​ക്കി.ത​ക​ർ​ന്ന ഓ​ട്ടോ​യു​ടെ മു​ൻ​ഭാ​ഗം വെ​ട്ടി​പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​ർ റി​യാ​സി​നെ പു​റ​ത്തെ​ടു​ത്ത​ത്. സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് പ​രി​ക്കേ​റ്റ ആ​റു​പേ​രെ​യും ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം റി​യാ​സി​നെ​യും മൂ​ന്നു കു​ട്ടി​ക​ളെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ഹ​ക്കീ​മി​നെ​യും ഒ​രു കു​ട്ടി​യേ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത​ശേ​ഷ​മാ​ണ് വ​ണ്ടി​ത്താ​വ​ളം-​ത​ത്ത​മം​ഗ​ലം പ്ര​ഝാ​ന​പാ​ത​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. പ​രി​ക്കേ​റ്റ റി​യാ​സി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.