വ​ഴി​ത​ർ​ക്കം: അ​യ​ൽ​ക്കാ​ര​നു നേ​രെ നി​റ​യൊ​ഴി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു
Saturday, December 7, 2019 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: വ​ഴി​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​ര​നു​നേ​രെ നി​റ​യൊ​ഴി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പൊ​ള്ളാ​ച്ചി പൊ​ന്നാ​യൂ​ർ സെ​ന്തി​ൽ വേ​ൽ​മ​ക​ൻ സൂ​ര്യ​ദ​ർ​ശ​ൻ (34) ആ​ണ് അ​യ​ൽ​ക്കാ​ര​ൻ നാ​ഗ​രാ​ജ് മ​ക​ൻ ശ​ക്തി​വേ​ലി (26) ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

വീ​ടീ​ന​രി​കി​ലു​ള്ള വ​ഴി​യെ​ച്ചൊ​ല്ലി ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഈ ​നി​ല​യി​ൽ പ്ര​ശ്ന​ത്തി​ന്നു കാ​ര​ണ​മാ​യ വ​ഴി​യി​ലൂ​ടെ ശ​ക്തി​വേ​ൽ യാ​ത്ര ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സൂ​ര്യ​ദ​ർ​ശ​നും ശ​ക്തി​വേ​ലും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും കു​പി​ത​നാ​യ സൂ​ര്യ​ദ​ർ​ശ​ൻ പി​താ​വി​ന്‍റെ പേ​രി​ലു​ള്ള സിം​ഗി​ൾ ബാ​ര​ൽ തോ​ക്കു​പ​യോ​ഗി​ച്ച് ശ​ക്തി​വേ​ലി​നു നേ​രെ​യും ബൈ​ക്കി​നു നേ​രെ​യും നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ജീ​പ്പു​പ​യോ​ഗി​ച്ച് ശ​ക്തി​വേ​ലി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. അ​വി​ടെ​നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട ശ​ക്തി​വേ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് സൂ​ര്യ സു​ദ​ർ​ശ​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.