മ​രു​ന്ന് തെ​ളി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങി
Saturday, December 7, 2019 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി പ​ര​ത്തു​ന്ന​തി​നു കാ​ര​ണ​മാ​യ കൊ​തു​കു​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20 മ​രു​ന്ന് തെ​ളി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങി. കൈ​ക​ളി​ൽ പി​ടി​ച്ച് മ​രു​ന്നു​ത​ളി​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള എ​ഴു​പ​ത്തി അ​യ്യാ​യി​രം രൂ​പ വി​ല​വ​രു​ന്ന 20 മെ​ഷീ​നു​ക​ളാ​ണ് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​പ്പ​നി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി ഇ​ത്ത​ര​മൊ​രു ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ന് നാ​ലു​വീ​തം നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മാ​യി യ​ന്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സ​ന്ധ്യാ​നേ​ര​ങ്ങ​ളി​ൽ യ​ന്ത്രം​മൂ​ലം മ​രു​ന്നു തെ​ളി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ല്കി.
വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ക​ർ​ച്ച​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​ക​ൾ വ​ള​രാ​തി​രി​ക്കാ​ൻ ഉ​ട​മ​സ്ഥ​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.