കാ​ർ​ത്തി​ക​ദീ​പ ഉ​ത്സ​വം: സ്പെ​ഷ​ൽ ബ​സ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി
Saturday, December 7, 2019 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: തി​രു​വ​ണ്ണാ​മ​ലൈ കാ​ർ​ത്തി​ക​ദീ​പ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി കോ​യ​ന്പ​ത്തൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്തി​ൽ തി​രു​വ​ണ്ണാ​മ​ലൈ​യി​ലേ​ക്ക് 120 സ്പെ​ഷ​ൽ ബ​സ് സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഡി​സം​ന്പ​ർ 10-നാ​ണ് തി​രു​വ​ണ്ണാ​മ​ലൈ അ​രു​ണാ​ച​ലേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക​ദീ​പം ന​ട​ക്കു​ന്ന​ത്. ഭ​ക്ത​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഡി​സം​ബ​ർ ഒ​ന്പ​താം​തീ​യ​തി മു​ത​ൽ 11 വ​രെ​യാ​ണ് സ്പെ​ഷ​ൽ ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും 50, തി​രു​പ്പൂ​രി​ൽ​നി​ന്നും 30, ഈ ​റോ​ഡി​ൽ നി​ന്നും 25, ഉൗ​ട്ടി​യി​ൽ​നി​ന്നും 15 എ​ന്നി​ങ്ങ​നെ മൊ​ത്തം 120 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.