കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്ക്: മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്
Saturday, December 7, 2019 11:21 PM IST
പാലക്കാട്: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭൗ​തി​ക സാ​ഹ​ച​ര്യ​വും ഹൈ​ടെ​ക് അ​ക്കാ​ദ​മി​ക് മി​ക​വു​ക​ളും ഏ​കോ​പി​പ്പി​ച്ചാ​ൽ ലോ​ക​ത്ത് ഏ​റ്റ​വും ആ​ധു​നി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ വി​ദ്യാ​ഭ്യാ​സ രീ​തി കേ​ര​ള​ത്തി​ന്‍റെ​താ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. ചി​റ്റൂ​ർ ഗ​വ. വി​ക്ടോ​റി​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ഹൈ​ടെ​ക് സ്കൂ​ളി​ന്‍റെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം മി​ക​വി​ന്‍റെ പാ​ത​യി​ലാ​ണ്. ഏ​റ്റ​വും ആ​ധു​നി​ക​വും മി​ക​വു​റ്റ​തു​മാ​യ വി​ദ്യാ​ഭ്യാ​സ​മാ​ണ് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 18 സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ളും ഓ​രോ നി​ല​ക​ളി​ലും ആ​ധു​നി​ക രീ​തി​യി​ലു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മി​ച്ച കെ​ട്ടി​ടം മ​ന്ത്രി സ്കൂ​ളി​ന് കൈ​മാ​റി. കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്നും മൂ​ന്ന് കോ​ടി ചി​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട നി​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. കെ​ട്ടി​ട​ത്തി​ലെ എ​ല്ലാ ക്ലാ​സ് മു​റി​ക​ളും പ്രോ​ജ​ക്ട​റു​ക​ൾ, ലാ​പ് ടോ​പ്പു​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ച്ച് കൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി ഒ​ന്നി​നു മു​ന്പാ​യി ഹൈ​ടെ​ക് ആ​ക്കും.

ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. പി.​ടി.​എ പ്ര​സി​ഡ​ണ്ട് ഇ.​എ​ൻ സു​രേ​ഷ്ബാ​ബു, കൈ​റ്റ് പ്രോ​ജ​ക്ട് എ​ഞ്ചീ​നി​യ​ർ സ​ലാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് അ​ഡ്വ. കെ ​ശാ​ന്ത​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. വി ​മു​രു​ക​ദാ​സ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എം ​ശി​വ​കു​മാ​ർ, എം.​പി.​ടി.​എ പ്ര​സി​ഡ​ണ്ട് പി.​യു പ്രീ​ത, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി ​കൃ​ഷ്ണ​ൻ, എ.​ഇ.​ഒ ജ​യ​ശ്രീ, പ്ര​ധാ​ന​ധ്യാ​പി​ക പി. ​റ​ജീ​ന സം​സാ​രി​ച്ചു.