കോ​യ​മൂ​പ്പ​നോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യെ​ന്ന് ആ​ക്ഷേ​പം
Saturday, December 7, 2019 11:21 PM IST
അ​ഗ​ളി: എ​ട്ടു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം അ​ട്ട​പ്പാ​ടി​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ ഉ​ജ്ജ്വ​ല പോ​രാ​ട്ടം ന​ട​ത്തി​യ സി​പി​ഐ നേ​താ​വാ​യി​രു​ന്ന കോ​യ​മൂ​പ്പ​നോ​ട് പാ​ർ​ട്ടി അ​നാ​ദ​ര​വ് കാ​ട്ടി​യെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നു .

അ​ട്ട​പ്പാ​ടി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​യി​രു​ന്നു കോ​യ​മൂ​പ്പ​ൻ . അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം അ​ട്ട​പ്പാ​ടി​ക്കാ​ർ അ​റി​യു​ന്ന​തി​ന് മു​ന്പ് ത​ന്നെ സം​സ്കാ​രം ന​ട​ത്തി​യ​തി​ലാ​ണ് വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച്ച പു​ല​ർ​ച്ചെ 1:30 ന് ​മ​ര​ണ​മ​ട​ഞ്ഞ കോ​യ​മൂ​പ്പ​ന്‍റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മ​ണി​ക്ക് മു​ന്പാ​യി ത​ന്നെ സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു .

അ​ട്ട​പ്പാ​ടി​യി​ലെ വി​ദൂ​ര ഉൗ​രു​ക​ളി​ലൊ​ന്നാ​യ മേ​ലെ മ​ഞ്ചി​ക്ക​ണ്ടി ഉൗ​രി​ലാ​യി​രു​ന്നു കോ​യ​മൂ​പ്പ​ന്‍റെ വീ​ട്. മ​ര​ണം പു​റ​ത്ത​റി​ഞ്ഞ​ത് ത​ന്നെ ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ മ​ഞ്ചി​ക്ക​ണ്ടി ഉൗ​രി​ലേ​ക്ക് അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും പ​ല​ർ​ക്കും എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട നേ​താ​വി​നെ ഒ​രു​നോ​ക്ക് കാ​ണാ​നും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നും അ​ട്ട​പ്പാ​ടി​യി​ലെ ഉൗ​ര് നി​വാ​സി​ക​ൾ​ക്കും വി​വി​ധ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ഴി​ഞ്ഞി​ല്ല .

35 വ​ർ​ഷം പു​തൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ച പ​ട്ടി​ക വ​ർ​ഗ​ക്കാ​ര​നാ​യ ആ​ളാ​യി​രു​ന്നു കോ​യ​മൂ​പ്പ​ൻ . അ​ട്ട​പ്പാ​ടി​യി​ലെ വി​ക​സ​ന​ത്തി​നാ​യി നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്നു​കാ​ണു​ന്ന താ​വ​ളം പാ​ല​ത്തി​നു​വേ​ണ്ടി പു​ഴ​യോ​ര​ത്ത് നി​രാ​ഹാ​രം കി​ട​ന്ന​യാ​ളാ​ണ് ഇ​ദ്ദേ​ഹം. പാ​ർ​ട്ടി​യു​ടെ അ​നി​ഷേ​ധ്യ നേ​താ​വാ​യ കോ​യ​മൂ​പ്പ​ന്‍റെ മൃ​ത​ദേ​ഹം പാ​ർ​ട്ടി ഓ​ഫീ​സി​ലോ താ​വ​ളം ജം​ഗ്ഷ​നി​ലോ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കാ​തെ ധൃ​തി​കൂ​ട്ടി സം​സ്കാ​ര​ക​ർ​മ്മം ന​ട​ത്തി​യ​തി​ലാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.