സൈ​നി​ക​രു​ടെ കു​ടും​ബ​ത്തെ ചേ​ർ​ത്തു പി​ടി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Saturday, December 7, 2019 11:21 PM IST
പാ​ല​ക്കാ​ട്: രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കും സേ​വ​ന​ത്തി​നു​മാ​യി ത്യാ​ഗം സ​ഹി​ക്കു​ന്ന സൈ​നി​ക​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും കു​ടു​ബ​ത്തേ​യും ചേ​ർ​ത്തു​പി​ടി​ക്കു​ക​യെ​ന്ന​ത് സ​മൂ​ഹ​ത്തി​ന് അ​വ​രോ​ട് ചെ​യ്യാ​നാ​കു​ന്ന നന്മയാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി. സൈ​നി​ക ക്ഷേ​മ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സാ​യു​ധ​സേ​നാ പ​താ​ക ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​ത്തി​ൽ സേ​ന​യെ​ന്ന​ത് ഒ​ഴി​ച്ചു​കൂ​ടാ​നാ​വ​ത്ത​താ​ണെ​ന്നും സൈ​നി​ക​രെ​പ്പോ​ലെ നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ക്കേ​ണ്ടി വ​രു​ന്ന​വ​രാ​ണ് അ​വ​രു​ടെ കു​ടും​ബ​മെ​ന്നും ബ​ഹു​മാ​നി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഒ​ഐ​സി​ഇ​സി​എ​ച്ച് എ​സ് റി​ട്ട​യേ​ഡ് ടി.​കേ​ണ​ൽ സ​തീ​ഷ്, എ​ന്നി​വ​ർ എ​സ്.​എ​സ്.​എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു.