ക്രി​സ്മ​സ് ദി​നാ​ഘോ​ഷ പ​രി​പാ​ടി: ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു
Saturday, December 7, 2019 11:21 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശ​ത്ത് ഓ​ട്ടം ന​ട​ത്തു​ന്ന ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഡ​യാ​ലി​സി​സി​ന് വ​രു​ന്ന രോ​ഗി​ക​ളെ സ്വ​ന്തം ഓ​ട്ടോ​യി​ൽ സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളാ​യ പി.​ഫ്രാ​ൻ​സി​സ്, കെ.​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് എ​ൽ​എ​സ് എ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ക്രി​സ്തു​മ​സ് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്.

ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന രോ​ഗി​ക​ൾ​ക്ക് ഇ​വ​ർ സൗ​ജ​ന്യ​മാ​യി ഓ​ട്ടോ സേ​വ​നം ന​ല്കു​ന്നു, സ​ന്തോ​ഷ​ത്തോ​ടെ എ​ന്തെ​ങ്കി​ലും ത​ന്നാ​ൽ വാ​ങ്ങി​ക്കാ​റു​ണ്ടെ​ങ്കി​ലും പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഇ​വ​രു​ടെ ഓ​ട്ടോ​യി​ൽ യാ​ത്ര സൗ​ജ​ന്യ​മാ​ണ്. കി​ഡ്നി രോ​ഗ​ബാ​ധി​ത​ർ​ക്ക് ഓ​ട്ടോ​യി​ൽ സൗ​ജ​ന്യ​യാ​ത്ര എ​ന്ന ബോ​ർ​ഡ് വ​ച്ചാ​ണ് ഓ​ടു​ന്ന​ത്. സ്കൂ​ളി​ൽ ന​ട​ന്ന ക്രി​സ്മ​സ് ദി​നാ​ഘോ​ഷ പ​രി​പാ​ടി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ടി.​പി.​പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സു​ധീ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രി​സ്മ​സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​ക്കൂ​ട് ഒ​രു​ക്ക​ൽ മ​ത്സ​ര​വും ന​ട​ന്നു. വ​ർ​ഗീ​സ് പോ​ൾ, കെ.​മ​നോ​ജ് കു​മാ​ർ പ്ര​സം​ഗി​ച്ചു.