വ്യാ​പാ​രി സ​ഹാ​യ ക്യാ​ന്പ് ഇന്ന്
Friday, November 22, 2019 11:06 PM IST
പാ​ല​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പാ​ല​ക്കാ​ട് ടൗ​ണ്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ, ഡി ​ആ​ൻ​ഡ് ഒ (​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ), ലേ​ബ​ർ, ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സു​ക​ൾ എ​ളു​പ്പ​ത്തി​ൽ എ​ടു​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കും.
ഇന്നുരാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ പാ​ല​ക്കാ​ട് മേ​ട്ടു​പ്പാ​ള​യം സ്ട്രീ​റ്റി​ൽ ശി​ക്ഷ​ക് സ​ദ​നി​ൽ ന​ട​ത്തു​ന്ന വ്യാ​പാ​രി സ​ഹാ​യ ക്യാ​ന്പി​ൽ വ​കു​പ്പു​മേ​ധാ​വി​ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ്യാ​പാ​രി നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​കും. ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ മ​ണ​പ്പു​റം ടൗ​ണ്‍ ആ​ർ​എ​സ് റോ​ഡ് ബ്രാ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ടൗ​ണ്‍ യൂ​ണി​റ്റ് വാ​ണി​ജ്യ ലോ​ണു​ക​ളും ന​ല്കും.
ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ന്: ഓ​ൾ​ഡ് ര​ജി​സ്ട്രേ​ഷ​ന് ഓ​ൾ​ഡ് ര​സീ​ത്, ന്യൂ ​ര​ജി​സ്ട്രേ​ഷ​ന് ഫോ​ട്ടോ ഒ​ന്ന്, മു​നി​സി​പ്പ​ൽ ടാ​ക്സ് ര​സീ​ത്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.
സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ടൗ​ണ്‍ യൂ​ണി​റ്റി​ൽ പു​തി​യ അം​ഗ​ത്വം ക്യാ​ന്പി​ൽ ല​ഭി​ക്കും. നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് മെം​ബ​ർ​ഷി​പ്പ് പു​തു​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്കാ​നും അ​വ​സ​ര​മു​ണ്ട്.