വ്യാ​പാ​രി വ്യ​വ​സാ​യി​ ഏ​കോ​പ​ന​സ​മി​തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ
Friday, November 22, 2019 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ വി​ഡ്ഡിക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​ണെ​ന്നും അ​തി​ന് ആ​യു​സ് കു​റ​വാ​ണെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ.​
അ​ത്ത​ര​ക്കാ​രെ വ്യാ​പാ​രി സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞിട്ടുണ്ട്. കെ​വി​വി​ഇ​എ​സ് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബാ​ബു കോ​ട്ട​യി​ൽ. വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ശ് പൂ​ർ​ണി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ.​ഹ​മീ​ദ്, ഹ​രി​ദാ​സ് വ​ല്ല​ങ്ങി, ര​മേ​ഷ് ബേ​ബി, ബാ​സി​ത് മു​സ്ലിം, ഷ​മീം ക​രു​വ​ള്ളി, ലി​യാ​ക്ക​ത്ത​ലി ഖാ​ൻ, മു​ഫീ​ന ഏ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.