ശാ​പ​മോ​ക്ഷം​തേ​ടി ഷൊ​ർ​ണൂ​ർ വ്യ​വ​സാ​യ വി​ക​സ​ന​കേ​ന്ദ്രം
Friday, November 22, 2019 11:05 PM IST
ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ വ്യ​വ​സാ​യ വി​ക​സ​ന​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി ര​ണ്ട് പ​തി​റ്റാ​ണ്ട്. ഷൊ​ർ​ണൂ​രി​ലെ ഇ​രു​ന്പു ഉ​ത്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ​ക്ക് കു​റ​ഞ്ഞ​നി​ര​ക്കി​ൽ വ​ലി​യ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് വ്യ​വ​സാ​യ വി​ക​സ​ന​കേ​ന്ദ്രം ഷൊ​ർ​ണൂ​രി​ൽ സ്ഥാ​പി​ച്ച​ത്. ചെ​റു​കി​ട വ്യ​വ​സാ​യ വി​ക​സ​ന​മാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം. 1997 ൽ 35.88 ​ല​ക്ഷം ന​ല്കി കേ​ന്ദ്ര വ്യ​വ​സാ​യ​വ​കു​പ്പി​ൽ​നി​ന്ന് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ സ്ഥാ​പ​നം ഏ​റ്റെ​ടു​ത്തു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ​യു​ടെ നി​കു​തി പ​ണം ന​ഷ്ട​മാ​കാ​ൻ മാ​ത്ര​മാ​യി പ​ദ്ധ​തി മാ​റി. വൈ​ദ്യു​തി​ബി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും ന​ഗ​ര​സ​ഭ​യ്ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി വ​ന്നു.
ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു മാ​ത്ര​മേ സ്ഥ​ല​വും കെ​ട്ടി​ട​വും ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് കേ​ന്ദ്രം ഈ ​സ്ഥാ​പ​നം ന​ഗ​ര​സ​ഭ​യ്ക്ക് വി​ട്ടു​ന​ല്കി​യ​ത്. സം​സ്ഥാ​ന​ത്തെ ഇ​രു​ന്പു​രു​ക്ക് വ്യ​വ​സാ​യ​കേ​ന്ദ്ര​മാ​യ ഫോ​ർ​ജിം​ഗ് യൂ​ണി​റ്റ് പൂ​ട്ടി​കി​ട​ക്കാ​ൻ തു​ട​ങ്ങി പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ടു​ന്പോ​ഴും സ്ഥാ​പ​ന​ത്തി​ന് ശാ​പ​മോ​ക്ഷം ന​ല്കാ​ൻ ആ​രും മു​ന്നോ​ട്ടു​വ​രാ​ത്ത​താ​ണ് ഏ​റ്റ​വും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ കാ​ര്യം.
ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മേ​ൽ​പ​റ​ഞ്ഞ സ്ഥാ​പ​ന​ത്തി​നും താ​ഴു​വീ​ണ​ത്.
ഇ​തോ​ടെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച യ​ന്ത്ര​ങ്ങ​ളെ​ല്ലാം തു​രു​ന്പെ​ടു​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. പ​വ​ർ ഹാ​മ​ർ ഉ​ൾ​പ്പെ​ടെ ചെ​റു​കി​ട വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മി​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളും ഈ ​കേ​ന്ദ്ര​ത്തി​ലു​ണ്ട്.
പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ കോ​യ​ന്പ​ത്തൂ​രി​ലും മ​റ്റും എ​ത്തി​യാ​ണ് ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​ള്ള ആ​വ​ശ്യം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ പ​ണ​ച്ചെ​ല​വ് വ​രു​ത്തു​ന്ന കാ​ര്യ​മാ​ണ്. പ​ല​ത​വ​ണ കേ​ന്ദ്ര​ത്തി​ന്‍റ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും ഒ​ന്നും ഫ​ല​വ​ത്താ​യി​ല്ല. ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളു​ടെ അ​സോ​സി​യേ​ഷ​നും സ​ഹ​ക​ര​ണ​സം​ഘ​ത്തി​നു​മൊ​ക്കെ ന​ട​ത്തി​പ്പ് ചു​മ​ത​ല ന​ല്കാ​ൻ നേ​ര​ത്തെ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​തും ന​ട​പ്പാ​യി​ല്ല.
ജി​ല്ല​യു​ടെ വ്യ​വ​സാ​യ​മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളേ​ണ്ട സ്ഥാ​പ​ന​മാ​ണ് പ്ര​ശ്ന​ങ്ങ​ളി​ൽ കു​ടു​ങ്ങി നാ​മാ​വ​ശേ​ഷ​മാ​കു​ന്ന​ത്.
അ​തേ​സ​മ​യം സ്ഥാ​പ​ന ന​ട​ത്തി​പ്പ് ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ​ക്ക് ന​ല്കു​ന്ന​തി​നും നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​മാ​യി സ്റ്റീ​ൽ ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫോ​ർ​ജിം​ഗ് ലി​മി​റ്റ​ഡി​ന് സ്ഥാ​പ​നം ന​ല്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.
30 വ​ർ​ഷ​ത്തേ​യ്ക്ക് വാ​ട​ക​യ്ക്ക് ന​ല്കാ​നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം. സ​ർ​ക്കാ​ർ തീ​രു​മാ​നം വ​ന്നാ​ൽ എ​സ് ഐ​എ​ഫ് എ​ല്ലി​ന് സ്ഥാ​പ​നം വി​ട്ടു​ന​ല്കാ​ൻ ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ ത​യാ​റാ​ണെ​ന്ന് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​വി​മ​ല പ​റ​ഞ്ഞു.
അ​തേ​സ​മ​യം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ യ​ന്ത്ര​സാ​ധ​ന​സാ​മ​ഗ്രി​ക​ളാ​ണ് വ്യ​വ​സാ​യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ൽ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. ഷൊ​ർ​ണൂ​രി​ന്‍റ അ​ഭി​മാ​ന സ്തം​ഭ​മാ​യി മാ​റേ​ണ്ട ഈ ​സ്ഥാ​പ​ന​മാ​ണ് ശാ​പ​മോ​ക്ഷം തേ​ടു​ന്ന​ത്.