പെരുമാട്ടിയിൽ ഇ​ടി​മി​ന്ന​ലി​ലും കാ​റ്റി​ലും വ​ൻ നാ​ശ​ന​ഷ്ടം
Friday, November 22, 2019 11:05 PM IST
വ​ണ്ടി​ത്താ​വ​ളം: പെ​രു​മാ​ട്ടി​യി​ൽ കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം ഇ​ടി​മി​ന്ന​ലും മ​ര​ങ്ങ​ൾ കൊ​ന്പു പൊ​ട്ടി വീ​ണും വൈ​ദ്യു​തി ക​ന്പി പൊ​ട്ടി​യും കനത്ത നാ​ശം.
വ​ണ്ടി​ത്താ​വ​ളം സ്കൂ​ൾ ഗ്രൗ​ണ്ട് ബ​ഷീ​ർ ഖാ​ന്‍റെ ടെ​റ​സ് വീ​ടി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെ പാ​ര​പ്പ​റ്റ് ഇ​ടി​മി​ന്ന​ലേ​റ്റ് ത​ക​ർ​ന്നു. പാ​ര​പെ​റ്റി​ന്‍റെ ഇ​ഷ്ടി​ക​ക​ൾ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. വീട്ടിലേക്കുള്ള സ​ർ​വീ​സ് വ​യ​റും മു​റി​ഞ്ഞു.
വീ​ടി​ന്‍റെ മു​ൻ​ഭാ​ഗത്ത് വ​സ്ത്രം ഉ​ണ​ങ്ങാ​നി​ട്ട​ത് എ​ടു​ക്കാ​ൻ ചെ​ന്ന വീ​ട്ട​മ്മ​യു​ടെ സ​മീ​പ​ത്ത് ഇ​ഷ്ടി​ക​കൾ ​പ​റ​ന്നു​വീ​ണെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
മം​ഗ​ൾ​രാ​ജി​ന്‍റെ മ​ക​ൻ കി​ൻ​സി​ലി​യു​ടെ വീ​ടി​ന്‍റെ മു​ന്നി​ലെ മ​രം വീ​ണ് വൈ​ദ്യു​തി​ക​ന്പി​ക​ൾ പൊ​ട്ടി. ഈ ​സ​മ​യ​ത്ത് റോ​ഡി​ലൂ​ടെ പോ​യ ഓ​ട്ടോ​യി​ലാ​ണ് ക​ന്പി വീ​ണ​തെ​ങ്കി​ലും വൈ​ദ്യു​തി നി​ല​ച്ച​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യി.
മീ​നാ​ക്ഷി​പു​രം, വേ​ന്പ്ര, മു​ത​ലാം തോ​ട്, സ്രാ​ന്പി, അ​ല​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും മരം വീണ് വൈ​ദ്യു​തി ബ​ന്ധം തകരാറിലായി. പിന്നീട് ഇത് പുനസ്ഥാപിച്ചു.