ജ​ല​വി​ത​ര​ണം
Friday, November 22, 2019 11:05 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ർ പ​ദ്ധ​തി പ്ര​കാ​രം ന​വം​ബ​ർ 30 മു​ത​ൽ ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. 11 ദി​വ​സ​ത്തെ ഒ​ന്നാം​ഘ​ട്ട ജ​ല വി​ത​ര​ണം ന​ട​ത്തി ഇ​ട​വേ​ള​ക​ൾ ന​ല്കി പ​ര​മാ​വ​ധി ജ​ല​വി​ത​ര​ണം ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. നി​ല​വി​ൽ 35 ദി​വ​സ​ത്തെ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ജ​ലം ല​ഭ്യ​മാ​ണ്. ഒ​ന്നാം​ഘ​ട്ട ജ​ല​വി​ത​ര​ണ​ത്തി​ന് ശേ​ഷം ഉ​പ​ദേ​ശ​ക സ​മി​തി വീ​ണ്ടും ചേ​ർ​ന്ന് ര​ണ്ടാം​ഘ​ട്ട ജ​ല​വി​ത​ര​ണ തീ​യ​തി തീ​രു​മാ​നി​ക്കും. ക​നാ​ലു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും.എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​അ​രു​ണ്‍ അ​ധ്യ​ക്ഷ​നാ​യി. എ​ൻ. ബാ​ബു, ഡി. ​ര​മേ​ശ്, പ്ര​ദീ​പ്കു​മാ​ർ, കെ.​ദേ​വ​നാ​രാ​യ​ണ​ൻ, എം.​സാ​ജി​ത, വി ​ബാ​ല​ച​ന്ദ്ര​ൻ, വി.​അ​ന്പി​ളി പ​ങ്കെ​ടു​ത്തു.