സി​ബി​എ​സ്ഇ സ്കൂ​ൾ നാ​ഷ​ണ​ൽ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പ് ജേ​താ​ക്ക​ൾക്ക് സ്വീ​ക​ര​ണം
Friday, November 22, 2019 11:05 PM IST
കോ​യ​ന്പ​ത്തൂ​ർ: സി​ബി​എ​സ്ഇ സ്കൂ​ൾ നാ​ഷ​ണ​ൽ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പ് 2019 ൽ ​ജേ​താ​ക്ക​ളാ​യ ക​ല്ലാ​ർ സ​ച്ചി​ദാ​ന​ന്ദ ജ്യോ​തി​നി​കേ​ത​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഗേ​ൾ​സ് ടീ​മി​ന് സ്വീ​ക​ര​ണം ന​ല്കി.
ആ​ർ​എ​സ് പു​ര​ത്തു ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന​മ​ന്ത്രി എ​സ്.​പി.​വേ​ലു​മ​ണി, ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഡോ. ​അ​മൃത് ലാ​ൽ ഷ​ത്ത് മെ​മ്മോ​റി​യ​ൽ സ​ണ്‍​ബീം സ്കൂ​ളി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ൻ​റി​ൽ ക​ർ​ണാ​ട​ക​യി​ലെ കു​ട​ക് ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സി​ബി​എ​സ്ഇ സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ച്ചി​ദാ​ന​ന്ദ ജ്യോ​തി​നി​കേ​ത​ൻ വി​ജ​യി​ക​ളാ​യ​ത്.
മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ.​രാ​മ​സ്വാ​മി, സെ​ക്ര​ട്ട​റി ഡോ. ​ക​വി ദാ​സ​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ളെ​യും പ​രി​ശീ​ല​ക​രാ​യ യോ​ഗാ​ന​ന്ദ്, അ​നി​ത, ഫി​സി​ക്ക​ൽ ഡ​യ​റ​ക്ട​ർ ജെ​റാ​ർ​ഡ് ആ​രോ​ഗ്യ​രാ​ജ് എ​ന്നി​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു.
ത​മി​ഴ്നാ​ട് ഹോ​ക്കി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​സെ​ന്തി​ൽ​കു​മാ​ർ, അ​ക്കാ​ദ​മി​ക് അ​ഡ്വൈ​സ​ർ ഡോ. ​വി.​ഗ​ണേ​ശ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഉ​മാ​മ​ഹേ​ശ്വ​രി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ശ​ക്തി​വേ​ൽ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.