പു​ലാ​പ്പ​റ്റ മൂ​ച്ചി​ത്ത​റ ജം​ഗ്ഷ​നി​ൽ ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പ് ക​ത്തി
Friday, November 22, 2019 11:05 PM IST
ക​ല്ല​ടി​ക്കോ​ട്: പു​ലാ​പ്പ​റ്റ മൂ​ച്ചി​ത്ത​റ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മാ​ള​വി​ക എ​ന്ന ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പ് ക​ത്തി​ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 9.15 നാ​യി​രു​ന്നു സം​ഭ​വം. മൂ​ച്ചി​ത്ത​റ​ക്കി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന് ഷ​ട്ട​റു​ള്ള ക​ട​യാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​യ​ത്.
ഹാ​ർ​ഡ് വെ​യ​ർ സാ​ധ​ന​ങ്ങ​ൾ, സി​മ​ന്‍റ് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വൈ​ദ്യു​തി ഷോ​ർ​ട്ടാ​യ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ത്രി 8.30 ന് ​ക​ട അ​ട​ച്ച​ശേ​ഷം പു​ക ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.
മ​ണ്ണാ​ർ​ക്കാ​ടു​നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​സു​നി​ൽ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ബെ​ന്നി കെ.​ആ​ൻ​ഡ്രൂ​സ്, എ​ൻ.​എ​ൻ.​മു​ര​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് തീ​യ​ണ​യ്ക്കാ​നാ​യ​ത്.