ഒ​റ്റ​പ്പാ​ല​ത്ത് കെ​ട്ടി​ട​ത്തി​ൽ വൻ തീ​പി​ടു​ത്തം
Friday, November 22, 2019 11:03 PM IST
ഒ​റ്റ​പ്പാ​ലം: പാ​ല​പ്പു​റം പ​ത്തൊ​ന്പ​താം മൈ​ലി​ൽ വ​ൻ​പി​ടു​ത്തം. പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മു​ള​ള എസ്.കെ ട​യേ​ഴ്സി​ലാ​ണ് വ്യാഴാഴ്ച രാ​ത്രി 11 മ​ണി​യോ​ടെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. മി​നി​റ്റു​ക​ൾ​ക്ക​കം ഷൊ​ർ​ണ്ണൂ​രി​ൽ നി​ന്നും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി ചേ​ർ​ന്ന​തി​ന്നാ​ലും കാ​റ്റ് പ​ടി​ഞ്ഞാ​റോ​ട്ട് ആ​യ​തി​നാ​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
തൊ​ട്ട​ടു​ത്ത് ത​ന്നെ താ​മ​സി​ക്കു​ന്ന പെ​ട്രോ​ൾ പ​ന്പി​ന്‍റെ ഉ​ട​മ​യും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി പ​ന്പി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​തും ര​ക്ഷ​യാ​യി. ഏ​താ​നും സ​മ​യ​ത്തി​ന​കം പാ​ല​ക്കാ​ട് നി​ന്നും ഫ​യ​ർ ഫോ​ഴ്സി​ന്‍റെ യൂണി​റ്റും എ​ത്തി. ട​യ​ർ വി​ല്പ​ന, റീ​സോ​ളിം​ഗ്, പ​ഞ്ച​ർ ഒ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ത്.