ദേ​ശീ​യ മ​ന്തു​രോ​ഗ​നി​വാ​ര​ണ പ​രി​പാ​ടി തു​ട​ങ്ങി
Friday, November 22, 2019 11:03 PM IST
വ​ട​ക്ക​ഞ്ചേ​രി: ഈ​മാ​സം 30 വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ന്തു​രോ​ഗ നി​വാ​ര​ണ പ​രി​പാ​ടി​യു​ടെ ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ന​ജ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ആ​ന​ന്ദ്, ഡോ. ​അ​രു​ണ്‍ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി, അ​യി​ലൂ​ർ, നെ​ല്ലി​യാ​ന്പ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 37,496 വീ​ടു​ക​ളി​ൽ 1,37,311 പേ​ർ​ക്ക് മ​ന്തു​രോ​ഗ നി​വാ​ര​ണ ഗു​ളി​ക​ൾ പ​രി​ശീ​ല​നം ല​ഭി​ച്ച വോ​ള​ണ്ടി​യ​ർ​മാ​ർ വി​ത​ര​ണം ന​ട​ത്തും. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ജാ​ഫ​ർ അ​ലി സ്വാ​ഗ​ത​വും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.