വ​ച​ന​പ്ര​ഘോ​ഷ​ണം ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ആ​ത്മ​നി​ർ​വൃ​തി പ​ക​രു​ന്ന​തി​നു​ള്ള ക്ഷ​ണം: മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്
Friday, November 22, 2019 11:03 PM IST
കോ​യ​ന്പ​ത്തൂ​ർ: ഓ​രോ ഹൃ​ദ​യ​ത്തി​ലേ​ക്കും ആ​ത്മ​നി​ർ​വൃ​തി പ​ക​രു​ന്ന​തി​നു​ള്ള ക്ഷ​ണ​മാ​ണ് വ​ച​ന പ്ര​ഘോ​ഷ​ണ​മെ​ന്ന് രാ​മ​നാ​ഥ​പു​രം രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ആ​റാ​മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ അ​ൽ​വേ​ർ​ണി​യ സ്കൂ​ൾ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​മ്മം, ജ്ഞാ​നം, ഭ​ക്തി എ​ന്നീ മൂ​ന്ന് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​ആ​ത്മ​നി​ർ​വൃ​തി അ​നു​ഭ​വ​വേ​ദ്യ​മാ​കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ച​നം പ​ഠി​ക്കു​ക​യും അ​നു​ഗ​മി​ക്കു​ക​യും, അ​ത​നു​സ​രി​ച്ച് ജീ​വി​ക്കു​ക​യും ചെ​യ്ത​വ​ർ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഘ​ല​ക​ളി​ലും വി​ജ​യ സാ​ക്ഷ്യം കൈ​വ​രി​ച്ച​വ​രാ​ണ്. പ്ര​കാ​ശ​ത്തി​ന്‍റേ​യും, മ​ഹ​ത്വ​ത്തി​ന്‍റേയും, സു​വി​ശേ​ഷ​ത്തി​ലൂ​ടെ​യാ​ണ് അ​ത് സാ​ദ്ധ്യ​മാ​കു​ന്ന​തെ​ന്ന് ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​രാ​യ ശാ​ലോം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

പ​രി​ശു​ദ്ധ ജ​പ​മാ​ല​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് വേ​ദി​യി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി.

ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ സി​എം​ഐ, ബ്ര​ദ​ർ പി.​ഡി മാ​ത്യു എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. നേ​ര​ത്തെ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ന​രി​ക്കു​ഴി കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഫാ.​തോ​മ​സ് കാ​വു​ങ്ക​ൽ, ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. ബ്ര​ദ​ർ തോ​മ​സ് കു​മ​ളി, ബ്ര​ദ​ർ ഒ.​എം പ്ര​കാ​ശ് എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.