സം​സ്കാ​രം ന​ട​ത്തി
Friday, November 22, 2019 10:30 PM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച റി​ട്ട​യേ​ഡ് എ​സ് ഐ ​ക​റ്റു​ക്കോ​ട് നാ​ഗ​നൂ​ലി​ൽ ബേ​ബി തോ​മ​സി(60) ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തു​ട​ങ്ങി ലൂ​ർ​ദ്മാ​താ ഫൊ​റോ​നാ​പ​ള്ളി സെ​മി​ത്തേ​രി​യി​ലാ​ണ് അ​ട​ക്കം ചെ​യ്ത​ത്. ഫൊ​റോ​ന മു​ൻ​വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ സം​സ്കാ​ര പ്ര​സം​ഗം ന​ട​ത്തി.

വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഫാ.​ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, മു​ൻ​വി​കാ​രി റ​വ.ഡോ.​പീ​റ്റ​ർ ക​രു​തു​കു​ള​ങ്ങ​ര തു​ട​ങ്ങി​യ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി.