ആ​ൽ​ത്ത​റ​യി​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം തു​ട​ങ്ങി
Wednesday, November 20, 2019 11:03 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ൽ​ത്ത​റ​യി​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം തു​ട​ങ്ങി. ഇ​തേ​തു​ട​ർ​ന്ന്ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് രാ​ത്രി ഒ​ന്പ​തു​മു​ത​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ​താ​യി ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.
വീ​തി​കു​റ​ഞ്ഞ ഇ​വി​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്പോ​ൾ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നു ദു​രി​ത​മാ​ണ്. പാ​ല​ക്കാ​ടു ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ മു​ണ്ടൂ​ർ വ​ഴി​യും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ര്യ​ന്പാ​വ് വ​ഴി​യും തി​രി​ഞ്ഞു​പോ​ക​ണം.

പ്ര​തി​ഷേ​ധ​ പ്ര​ക​ട​നം

പാ​ല​ക്കാ​ട്: കെഎസ് യു ​നി​യ​മ​സ​ഭാ മാ​ർ​ച്ചി​നി​ടെ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യെ പോ​ലീ​സ് വ​ള​ഞ്ഞി​ട്ട് വ​ർ​ധി​ച്ച​തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കെഎസ് യു ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. അ​ഞ്ചു​വി​ള​ക്ക് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഭ​വ​ദാ​സ്, മ​നോ​ജ് ചി​ങ്ങ​ന്നൂ​ർ, കെ.​ശി​വ​രാ​ജേ​ഷ്, ബോ​ബ​ൻ മാ​ട്ടു​മ​ന്ത, നേതൃത്വം നല്കി