ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം: അ​പ​ക​ട​ങ്ങ​ൾ പെ​രു​കി
Wednesday, November 20, 2019 11:00 PM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ താ​ണാ​വ് വ​രെ​യു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നാ​ൽ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​താ​യി പ​രാ​തി.
റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞും കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി. മ​ര​ങ്ങ​ൾ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​തും പ​കു​തി​മു​റി​ച്ച് നി​ർ​ത്തി​യി​രി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ​ദി​വ​സം കാ​ഞ്ഞി​ക്കു​ളം മി​ല്ലി​നു​സ​മീ​പം മ​രം​പൊ​ട്ടി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി മ​രം​അ​ട​ർ​ന്നു വീ​ഴു​ന്ന​തു ക​ണ്ട് പെ​ട്ടെ​ന്ന് വെ​ട്ടി​ച്ചു മാ​റ്റി​യ​തി​നാ​ൽ വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​യി. നി​ത്യേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.
റോ​ഡി​ൽ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന മ​ര​ങ്ങ​ളും പാ​തി മു​റി​ച്ച മ​ര​ങ്ങ​ളും മി​ക്ക​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ നി​ർ​മാ​ണം എ​ന്നു പൂ​ർ​ത്തി​യാ​കു​മെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും.