അ​ഭി​ന​ന്ദി​ച്ചു
Wednesday, November 20, 2019 11:00 PM IST
പാ​ല​ക്കാ​ട്: അ​റു​പ​ത്തി​മൂ​ന്നാ​മ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ കി​രീ​ടം നേ​ടി​യ ജി​ല്ലാ ടീ​മി​നെ കെഎസ് ടി​യു ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം അ​ഭി​ന​ന്ദി​ച്ചു. അ​ത്‌ലറ്റു​ക​ളു​ടെ​യും കാ​യി​കാ​ധ്യാ​പ​ക​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​വും ഒ​പ്പം ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് ഒ​ട്ടേ​റെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം കൈ​വ​രി​ക്കാ​ൻ പ്രേ​ര​ക​മാ​യ​തെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സ്കൂ​ളു​ക​ൾ ത​മ്മി​ലു​ള്ള ഇ​ഞ്ചോ​ടി​ഞ്ചു മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി എ​ച്ച് എ​സ് എ​സി​നെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് കൊ​ന്പ​ത്ത് അ​ധ്യ​ക്ഷ​നാ​യി. ഭാ​ര​വാ​ഹി​ക​ളാ​യ ക​രീം പ​ടു​കു​ണ്ടി​ൽ, സി.​എം.​അ​ലി, ജി​ല്ലാ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് പാ​റോ​ക്കോ​ട്, പി.​അ​ബ്ദു​ൾ നാ​സ​ർ, വി.​ടി.​എ.​റ​സാ​ഖ് പ്ര​സം​ഗി​ച്ചു.