ക​ലോ​ത്സ​വ​ത്തി​ൽ മി​ക​വു​യ​ർ​ത്തി ക​ട​പ്പാ​റ ട്രൈ​ബ​ൽ സ്കൂ​ൾ
Wednesday, November 20, 2019 10:46 PM IST
വ​ട​ക്ക​ഞ്ചേ​രി: സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ ക​ട​പ്പാ​റ ട്രൈ​ബ​ൽ സ്കൂ​ളി​ന്‍റെ പെ​രു​മ അ​റി​യി​ച്ച് ആ​ദി​ത്യ സു​നി​ൽ. ഉ​പ​ജി​ല്ലാ എ​ൽ​പി വി​ഭാ​ഗം മോ​ണോ ആ​ക്ട് മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യാ​ണ് ആ​ദി​ത്യ ക​ട​പ്പാ​റ​യി​ലെ താ​ര​മാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഭി​ന​യ ഗാ​ന മ​ത്സ​ര​ത്തി​ൽ ആ​ദി​ത്യ​ക്ക് എ ​ഗ്രെ​യ്ഡ് ല​ഭി​ച്ചി​രു​ന്നു.
സ്കൂ​ളി​ലെ എ​സ്.​നി​വേ​ദി​ക, നി​വേ​ദ്യ, കൃ​ഷ്ണ​പ്രി​യ, രേ​ഷ്മ എ​ന്നി​വ​രും ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ മി​ക​വു പു​ല​ർ​ത്തി​യി​രു​ന്നു.​പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ലും ക​ട​പ്പാ​റ​യി​ലെ കൊ​ച്ചു മി​ടു​ക്കി​ക​ൾ സ​മ്മാ​ന​ങ്ങ​ൾ നേ​ടു​ക​യു​ണ്ടാ​യി. വ​ന​ത്തി​നു​ള്ളി​ലു​ള്ള ത​ളി​ക​ക​ല്ലി​ലെ കാ​ട​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​വി​ധ വി​ഭാ​ഗം ആ​ദി​വാ​സി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ട്രൈ​ബ​ൽ സ്കൂ​ളാ​ണ് ക​ട​പ്പാ​റ​യി​ലേ​ത്.