സ​ർ​ഗ വി​ദ്യാ​ല​യം ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​നം
Wednesday, November 20, 2019 10:46 PM IST
ക​ല്ല​ടി​ക്കോ​ട്: മി​ക​വി​നാ​യു​ള​ള സ​ർ​ഗ​വി​ദ്യാ​ല​യം ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ല​ടി​ക്കോ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ മ​ണ്‍​പാ​ത്ര നി​ർ​മാ​ണം ന​ട​ത്തി. കാ​രാ​കു​റു​ശി​യി​ലെ ഗോ​പാ​ല​നും സ്കൂ​ളി​ലെ ര​ക്ഷി​താ​വാ​യ സു​ബ്ര​ഹ്മ​ണ്യ​നും ചേ​ർ​ന്ന് മ​ണ്ണു​കൊ​ണ്ട് പാ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു കാ​ണി​ച്ച​ത് കു​ട്ടി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ച​ക്രം തി​രി​ച്ച് മ​ണ്ണി​ൽ വ​ഴ​ക്ക​ത്തോ​ടെ കൂ​ജ, ക​റി​ക്ക​ലം, നാ​ണ​യ​ങ്ങ​ൾ ഇ​ട്ടു വെ​ക്കു​ന്ന കു​ടു​ക്ക എ​ന്നി​വ മെ​ന​ഞ്ഞെ​ടു​ക്കു​ന്ന​ത് നേ​രി​ൽ ക​ണ്ട​ത് കു​ഞ്ഞു ക​ണ്ണു​ക​ൾ​ക്ക് വി​സ്മ​യ കാ​ഴ്ച്ച​യാ​യി. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ പ​ല തൊ​ഴി​ലു​ക​ളും യ​ന്ത്ര​വ​ൽ​കൃ​ത​മാ​യ​പ്പോ​ഴും കും​ഭാ​ര​ന്മാർ​ക്ക് ഇ​വ കു​ല​ത്തൊ​ഴി​ൽ മാ​ത്ര​മ​ല്ല; ഉ​പ​ജീ​വ​ന മാ​ർ​ഗം കൂ​ടി​യാ​ണ്. ബി​പി​ഒ മു​ഹ​മ്മ​ദാ​ലി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബൂ​ബ​ക്ക​ർ സി​ദ്ദി, ബി​ആ​ർ​സി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.