തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ മാ​തൃ​ക​യാ​യി ത​രൂ​ർ പ​ഞ്ചാ​യ​ത്ത്
Wednesday, November 20, 2019 10:46 PM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ക​യ​ർ​ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് ക​നാ​ലു​ക​ളു​ടെ പാ​ർ​ശ്വ​ഭി​ത്തി സം​ര​ക്ഷ​ണം എ​ന്ന പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ജ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശി​നി സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​യാ​യി.
വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ർ എ.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, മെ​ന്പ​ർ​മാ​രാ​യ എ.​എ.​ക​ബീ​ർ, ആ​ർ.​ന​ട​രാ​ജ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ.​രേ​ണു​കാ​ദേ​വി, തൊ​ഴി​ലു​റ​പ്പ് എ​ൻ​ജി​നീ​യ​ർ റീ​ജ, ഓ​വ​ർ​സീ​യ​ർ സ​നൂ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​യ​ർ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ക​നാ​ലു​ക​ളു​ടെ പാ​ർ​ശ്വ​ഭി​ത്തി സം​ര​ക്ഷി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 2019- 20 സാ​ന്പ​ത്തി​ക വ​ർ​ഷം ര​ണ്ടു​കോ​ടി 33 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ല​ത്തൂ​ർ ബ്ലോ​ക്കി​ൽ ഒ​ന്നാം സ്ഥാ​നം ത​രൂ​ർ നി​ല​നി​ർ​ത്തി. ഉ​ത്പാ​ദ​ന​ക്ഷ​മ​മാ​യ ആ​സ്തി​ക​ൾ സൃ​ഷ്ടി​ക്കു​ക, ജീ​വ​നോ​പാ​ധി​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കു​ക, സ്ഥി​രാ​സ്തി​ക​ൾ സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​രൂ​ർ പ​ഞ്ചാ​യ​ത്തി​നെ ആ​ല​ത്തൂ​ർ ബ്ലോ​ക്കി​ലെ മാ​തൃ​ക പ​ഞ്ചാ​യ​ത്താ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് പി.​മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.
തൊ​ഴു​ത്ത്, ആ​ട്ടി​ൻ കൂ​ട്, കോ​ഴി​ക്കൂ​ട്, ക​ക്കൂ​സ് നി​ർ​മാ​ണം, കു​ളം നി​ർ​മാ​ണം, കി​ണ​ർ നി​ർ​മാ​ണം, തോ​ടു​ക​ളു​ടെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മ്മാ​ണം തു​ട​ങ്ങി 68 ല​ക്ഷം രൂ​പ​യു​ടെ മെ​റ്റീ​രി​യ​ൽ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലു​റ​പ്പ് എ​ൻ​ജി​നീ​യ​ർ റീ​ജ അ​റി​യി​ച്ചു.