വി​സ്മ​യം തീ​ർ​ത്ത് എ​ൻ​സൈ​റ്റ് 2019
Wednesday, November 20, 2019 10:46 PM IST
ഒ​റ്റ​പ്പാ​ലം: കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ ആ​യി​ട്ടും പു​ലാ​പ്പ​റ്റ​യി​ലെ ഹ​രി​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽ കെഎസ്ഇ​ബി ക​ണ​ക്ഷ​ൻ ഇ​ല്ല. എ​ടു​ക്കാ​ൻ പാ​ങ്ങി​ല്ലാ​ത്ത​ത് കൊ​ണ്ട​ല്ല, ബ​ദ​ൽ​മാ​ർ​ഗം തേ​ടി​യു​ള്ള സ​ഞ്ചാ​രം ത​ന്‍റെ 82 മോ​ഡ​ൽ ഡീ​സ​ൽ ബു​ള്ള​റ്റി​ലൂ​ടെ സാ​ധ്യ​മാ​ക്കി​യ​തോ​ടെ​യാ​ണ് ഹ​രി​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽ സാ​ന്പ്ര​ദാ​യി​ക വൈ​ദ്യു​ത ക​ണ​ക്ഷ​ൻ ഒ​രു അ​നാ​വ​ശ്യ വ​സ്തു​വാ​യ​ത്.

നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ല​ക്കി​ടി ജ​വ​ഹ​ർ​ലാ​ൽ കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഒ​രു​ക്കു​ന്ന എ​ൻ​സൈ​റ്റ് ദേ​ശീ​യ ശാ​സ്ത്ര സാ​ങ്കേ​തി​ക​മേ​ള​യി​ലാ​ണ് തൃ​ശൂ​ർ കെ.​എ​സ്.​ആ​ർ​ടി​സി​യി​ലെ ഡ്രൈ​വ​റാ​യ ഹ​രി​നാ​രാ​യ​ണ​ൻ ത​ന്‍റെ ബു​ള്ള​റ്റ് ബൈ​ക്കി​ലൂ​ടെ വി​സ്മ​യം സൃ​ഷി​ക്കു​ന്ന​ത്.

ഒ​രു ലി​റ്റ​റി​ന് 80 കി​ലോ​മീ​റ്റ​ർ വ​രെ മൈ​ലേ​ജ് കി​ട്ടു​ന്ന​താ​ണ് ഹ​രി​നാ​രാ​യ​ണ​ന്‍റെ കൈ​യി​ലു​ള്ള റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബൈ​ക്ക്. അ​തി​ന്‍റെ ഫ്ളൈ​വീ​ലി​ൽ ബെ​ൽ​റ്റി​നു പ​ക​രം ഒ​രു പൊ​ഴി​യി​ട്ടു കാ​റി​ന്‍റെ ഡൈ​നാ​മോ വ​ച്ച് പ​വ​ർ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ക​യാ​ണ് ഹ​രി​നാ​രാ​യ​ണ​ൻ. പ​ത്തു മീ​റ്റ​ർ താ​ഴെ​നി​ന്നും വെ​ള്ളം പ​ന്പ് ചെ​യ്ത് 40 അ​ടി ഉ​യ​ര​ത്തി​ൽ വ​രെ എ​ത്തി​ക്കാ​ൻ ഈ ​പ്ര​ക്രി​യ​കൊ​ണ്ട് ക​ഴി​യും. ഗ്രൈ​ന്‍റ​ർ അ​ട​ക്കം എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​തി​ലൂ​ടെ പ്ര​വ​ർ​ത്തി​ക്കും. ഇ​ത്ത​ര​ത്തി​ൽ കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന നി​ര​വ​ധി സ്റ്റാ​ളു​ക​ളും ഹൈ​സ്കൂ​ൾ​ത​ലം മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ 219 വ​ർ​ക്കിം​ഗ് മോ​ഡ​ൽ പ്രൊ​ജ​ക്ടു​ക​ളും എ​ൻ​സൈ​റ്റി​ൽ ഉ​ണ്ടായിരുന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​മാ​ന​ങ്ങ​ളു​ടെ കോ​ക്ക്പി​റ്റ് അ​നു​ഭ​വം അ​റി​യാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ടായിരുന്നു.​ സ്നാ​പ് ഷൂ​ട്ടിം​ഗ് ഗ​ണ്ണും റോ​ക്ക​റ്റ് ലോ​ഞ്ച​റും മീ​ഡി​യം മെ​ഷീ​ൻ ഗ​ണ്ണും മോ​ർ​ട്ടാ​റു​ക​ളും അ​ട​ക്കം ഇ​ന്ത്യ​ൻ മി​ലി​ട്ട​റി യു​ദ്ധ​രം​ഗ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന റ​ഷ്യ​ൻ, ഇ​സ്ര​യേ​ലി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം തൃ​ശൂ​ർ ബി.​എ​സ് എ​ഫ് ബ​റ്റാ​ലി​യ​ൻ ഒ​രു​ക്കി​യി​രുന്നു. പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​ർ​ണ​സ്റ്റ് ആ​ൻ​ഡ് യം​ഗ് ട്രാ​ൻ​സാ​ക്ഷ​ൻ ഡി​ല്ലി​ജ​ൻ​സ് മാ​നേ​ജ​ർ അ​നീ​ഷ് ച​ന്ദ്ര​ദാ​സ് എ​ൻ​സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​പി കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ഹ്റു ഗ്രൂ​പ്പ് സി​ഇ​ഒ പി ​കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്നലെ ല​ക്കി​ടി ജ​വ​ഹ​ർ​ലാ​ൽ കോ​ളേ​ജി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങ് ഇ​ൻ​സ്ട്രു​മെ​ന്‍റെ​ഷ​ൻ മേ​ധാ​വി വ​സി​ഷ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.